Thursday, September 17News That Matters

വേങ്ങരയിൽ മരണപ്പെട്ട വിജയന്റെ ബന്ധുക്കളെ തേടുന്നു

വേങ്ങര: വേങ്ങരയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട വിജയൻ (61) എന്ന വ്യക്തിയുടെ ബന്ധുക്കളെ പോലീസ് അന്വേഷിക്കുന്നു. ചെറുപ്രായത്തിൽ തന്നെ വേങ്ങരയിൽ എത്തിയ ആളാണ് ഇദ്ദേഹം എന്നാണ് പ്രാഥമിക വിവരം. പിന്നീട് എ.ആർ. നഗർ ഒളകര സ്വദേശിനിയെ വിവാഹം കഴിച്ചുവെങ്കിലും വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞിരുന്നു. വേങ്ങര ഭാഗത്ത് കൂലിപ്പണി ചെയ്ത് ജീവിച്ചു വരികയായിരുന്ന ഇദ്ദേഹം കൊല്ലം സ്വദേശിയാണെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട വിജയന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചോ മറ്റ് വിവരങ്ങളോ അറിയുന്നവർ വേങ്ങര പോലീസുമായി 9995730035 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വേങ്ങര പോലീസ് അറിയിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version