യൂണിവേഴ്സിറ്റി: ചേലേമ്പ്ര പനയപ്പുറത്ത് നാഷണൽ സൗഹൃദ വേദി സംഘടിപ്പിച്ച ‘നേർവഴിയുടെ നാൾവഴികൾ’ എന്ന സമ്മേളനത്തിൽ ഡോ. അബു കുമ്മാളിയുടെ നാലാമത് പുസ്തകമായ ‘ഞാനറിഞ്ഞ പ്രവാചകൻ’ പ്രകാശനം ചെയ്തു. സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം, സ്വാമി ആത്മദാസ് യമിയുടെ സാന്നിധ്യത്തിൽ കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പൊതുവായ വായനയ്ക്ക് ഉപകരിക്കുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഗ്രന്ഥകാരൻ തന്റെ വിദേശ യാത്രകളിലും മറ്റും ശേഖരിച്ച, മലയാളത്തിൽ ഇക്കാലം വരെയും അത്രമേൽ വായിക്കപ്പെടാത്ത വിവരങ്ങളാണ് ഇതിൽ വിവർത്തനം ചെയ്തു ചേർത്തിട്ടുള്ളത്. സമ്മേളനത്തിൽ സിദ്ദിഖ് സഖാഫി അരിയൂർ അധ്യക്ഷത വഹിച്ചു. ഉമ്മർ ഫൈസി മുക്കം ഉദ്ഘാടനവും സ്വാമി ആത്മദാസ് യമി മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. അബു കുമ്മാളി, ഫാദർ സിബി പൂവത്തിക്കൽ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, സുലൈമാൻ മുസ്‌ലിയാർ പനയപ്പുറം, ബാവ അഹ്സനി അകമ്പാടം, മുഹമ്മദ് ബാഖവി ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. റഫീഖ് കോഴിശ്ശേരി നന്ദി പറഞ്ഞു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
