വണ്ടൂർ: എം.പി പി.വി അബ്ദുൾ വഹാബിന്റെ ഡ്രൈവറെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി മർദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്നു റാഷിദിനെ (35) ആണ് കഴിഞ്ഞദിവസം ചിക്കമംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെയുള്ള രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ മാസം 13-ന് വൈകിട്ട് അഞ്ചോടെ എറിയാട് വെച്ചായിരുന്നു സംഭവം. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാലംഗ സംഘം എം.പിയുടെ ഡ്രൈവർ സിദ്ദിഖ്, മകൻ അമൽ ശാരിഖ്, ഭാര്യ, മൂന്ന് വയസ്സുള്ള പേരക്കുട്ടി എന്നിവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ കാർ തടഞ്ഞുനിർത്തി അമൽ ശാരിഖിനെയും സിദ്ദീഖിന്റെ ഭാര്യയെയും ഉൾപ്പെടെ മർദ്ദിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ ഇബ്നു റാഷിദിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
