വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നും പ്രസവ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. പ്രദേശത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനായി അടിയന്തര നടപടിയാവശ്യപ്പെട്ട് വേങ്ങര എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ വ്യക്തിക്കാണ് നിവേദനം കൈമാറിയത്. ഇതിന് പുറമെ പാക്കടപ്പുറായ, കൂരിയാട്, കച്ചേരിപ്പടി, പുത്തനങ്ങാടി എന്നീ ആരോഗ്യ സബ്‌സെന്ററുകളിൽ ഡോക്ടർമാരുടേതടക്കം പുതിയ തസ്തികകൾ സൃഷ്ടിച്ച് പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി കുട്ടി മോന്റെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
