ചെട്ടിയാൻകിണർ: ഗവ. വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണറിലെ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക പ്രീതി ശ്രീധരനെ ആദരിച്ചു. ശിഹാബുദ്ദീൻ കാവപ്പുര വിദ്യാർത്ഥികൾക്ക് അധ്യാപകദിന സന്ദേശം നൽകി. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ശ്രിയ കൃഷ്ണ, അനുഷ്ക, വൈഗ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ചടങ്ങിന് സ്വാഗതം ആശംസിച്ചു. അശ്വതി നന്ദി രേഖപ്പെടുത്തി. അധ്യാപകരോടുള്ള ആദരവും ഗുരു-ശിഷ്യബന്ധത്തിന്റെ മഹത്വവും ഓർമ്മിപ്പിക്കുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണം.
