കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് ‘വിജ്ഞാന കണ്ണമംഗലം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക സംഗമവും ഏകദിന ക്യാമ്പും ‘ദിശ 2026’ ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ സെഷനുകളിലായി പഠന ക്ലാസുകൾ, പഴയകാല അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഡോ. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മങ്ങാട്ടിൽ, നൗഷാദ് ചേറൂർ, നംഷാദ് അമ്പലവൻ, പി.പി മുജീബ്, ഷമീർ പുള്ളാട്ട്, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, സുബൈദ, എ.പി സൈദലവി, ടി.കെ റഷീദ്, ടി.കെ കുഞ്ഞാലാസ്സൻ, എ. സൽമത്ത്, മുബീന തൈക്കണ്ടി, ആവയിൽ സുലൈമാൻ, യു.കെ സാദിക്ക്, കണ്ണെത്ത് കുഞ്ഞിപ്പ, കണ്ണെത്ത് മാനു, പൂക്കുത്തു മുജീബ്, എം.കെ മുനീർ, അസിസ്റ്റന്റ് സെക്രട്ടറി ഷീജ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എച്ച്.എം കൃപരാജൻ മാസ്റ്റർ സ്വാഗതവും അഞ്ചു കെ.വി നന്ദിയും രേഖപ്പെടുത്തി.
