Sunday, September 13News That Matters

വേങ്ങരയിൽ ബി.ജെ.പി സേവ സങ്കൽപ്പ് അഭിയാൻ ശില്പശാല സംഘടിപ്പിച്ചു

വേങ്ങര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേവന സത്ഭരണം 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ഓഫീസിൽ വെച്ച് ‘സേവ സങ്കൽപ്പ് അഭിയാൻ’ ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി ഉണ്ണി ശില്പശാല ഉദ്ഘാടനം ചെയ്തു.​പ്രധാനമന്ത്രിയുടെ കാൽ നൂറ്റാണ്ട് നീണ്ട സേവനവും സമർപ്പണവും ആഘോഷമാക്കുന്നതിനൊപ്പം, 2047-ലെ വികസിത ഭാരതമെന്ന സ്വപ്നം ജനങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കുന്ന ഒരു മാസക്കാലം നീളുന്ന 12 ഇന കർമ്മപരിപാടികളെക്കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു.​ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version