
വേങ്ങര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേവന സത്ഭരണം 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ഓഫീസിൽ വെച്ച് ‘സേവ സങ്കൽപ്പ് അഭിയാൻ’ ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി ഉണ്ണി ശില്പശാല ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രിയുടെ കാൽ നൂറ്റാണ്ട് നീണ്ട സേവനവും സമർപ്പണവും ആഘോഷമാക്കുന്നതിനൊപ്പം, 2047-ലെ വികസിത ഭാരതമെന്ന സ്വപ്നം ജനങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കുന്ന ഒരു മാസക്കാലം നീളുന്ന 12 ഇന കർമ്മപരിപാടികളെക്കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു.ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
