Friday, October 9News That Matters
Shadow

സബ്ജില്ലാ കായികമേളയിൽ ചരിത്രനേട്ടം ആവർത്തിച്ച് AMLPS പടിഞ്ഞാറേക്കര

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം: തൊണ്ണൂറോളം സ്കൂളുകൾ മാറ്റുരച്ച സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി എ. എം. എൽ. പി. എസ്. പടിഞ്ഞാറേക്കര ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ചരിത്രനേട്ടം സ്വന്തമാക്കി. മത്സരിച്ച വിവിധ ഇനങ്ങളിലെല്ലാം മികവ് പുലർത്തിയ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയാണ് സ്കൂളിനെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. കായികതാരങ്ങളുടെ മികച്ച പ്രകടനവും കൂട്ടായ പരിശ്രമവുമാണ് ഈ അഭിമാന നേട്ടത്തിന് വഴിയൊരുക്കിയത്. കഠിനാധ്വാനവും പരിശീലനവും ആത്മവിശ്വാസവും കൈമുതലാക്കി മത്സരിച്ച കുട്ടികളുടെ മികവിനൊപ്പം, അവർക്കു പിന്നിൽ ശക്തമായ പിന്തുണയുമായി നിന്ന പി.ടി.എ., എസ്.എം.സി. ഭാരവാഹികൾ, മാനേജ്മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനവും വിജയത്തിന് നിർണായകമായി. സ്കൂളിന്റെ കായികചരിത്രത്തിലെ ശ്രദ്ധേയമായ ഈ നേട്ടത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളെയും പരിശീലകരെയും അധ്യാപകരെയും പി.ടി.എ., എസ്.എം.സി. ഭാരവാഹികളെയും മാനേജ്മെന്റിനെയും രക്ഷിതാക്കളെയും നാട്ടുകാരെയും അഭിനന്ദിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL