Friday, October 9News That Matters
Shadow

സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കുറുമല്ലൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33) എന്നീ നഴ്‌സുമാരും വാഹനമോടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല ഗവൺമെന്റ് ഡിസ്‌പെൻസറികളിലെ ജീവനക്കാരായിരുന്നു നാല് നഴ്‌സുമാരും. വാരാന്ത്യ അവധി ദിനമായിരുന്ന വെള്ളിയാഴ്ച സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL