Friday, October 23News That Matters
Shadow

തേഞ്ഞിപ്പലം ജമലുല്ലൈലി ഉറൂസ്: ‘മലബാർ, ഫിഖ്ഹ്: വൈജ്ഞാനിക മുദ്രകൾ’ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ജമലുല്ലൈലി ഉറൂസിന്റെ ഭാഗമായി ‘മലബാർ, ഫിഖ്ഹ്: വൈജ്ഞാനിക മുദ്രകൾ’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം ഉദ്ഘാടനം നിർവഹിച്ചു. ആസഫ് നൂറാനി വരപ്പാറ അധ്യക്ഷതയിൽ നടന്ന സെമിനാറിന് ഫൈസൽ അഹ്സനി പ്രാർഥന നിർവഹിച്ചു . അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി കീ നോട്ട് അവതരിപ്പിച്ചു. സെമിനാറിൽ കേരളീയ ഫിഖ്ഹി പാരമ്പര്യം, ഫത്ഹുൽ മുഈന്റെ വൈജ്ഞാനിക സംഭാവനകൾ, കേരളീയ ജീവിതത്തിലെ ഫിഖ്ഹ് വിശകലനം തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ ഖാദർ അലവി നൂറാനി ചെറുകുളം ‘കേരളീയ ജീവിതവും ഫത്ഹുൽ മുഈനും: മസ്അലകളുടെ ഫിഖ്ഹ് വിശകലനം’ എന്ന വിഷയത്തിലും സയ്യിദ് ഹിഷാമുൽ മഹബൂബ് വാടാനപ്പള്ളി ‘കേരളീയ ഫിഖ്ഹി പാരമ്പര്യം: വികാസവും സംഭാവനകളും’ എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അൽ വാരിസ് വാസ്വിൽ ഷമീർ പന്മന ‘ഫത്ഹുൽ മുഈന്റെ വൈജ്ഞാനിക പാരമ്പര്യം: മൻഹജ്, ശറഹ്–ഹാശിയാ വികാസം, ആഗോള സ്വാധീനം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഫിഖ്ഹ് വിജ്ഞാനത്തിന്റെ കേരളീയ പാരമ്പര്യവും ഫത്ഹുൽ മുഈൻ ഉൾപ്പെടെയുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക പ്രസക്തിയും ചർച്ച ചെയ്ത സെമിനാർ അക്കാദമിക സംവാദങ്ങൾക്ക് വേദിയായി. പരിപാടിയിൽ ജ്വാല, ഹോറിസോൺ തുടങ്ങിയ വിദ്യാർത്ഥികളുടെ കൈയെഴുത്ത് മാഗസിനുകൾ പ്രകാശിതമായി. നാഫിഹ് ഗൂഡല്ലൂർ സ്വാഗതവും സയ്യിദ് നിസാമുൽ ഹുസൈൻ അൽ ഹൈദറൂസി വാടാനപ്പള്ളി സെമിനാറിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL