Thursday, October 22News That Matters
Shadow

വാൾ ഫാൻ ഉരുകി വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ വാൾ ഫാൻ തീപിടിച്ച് ഉരുകി വീണുണ്ടായ അപകടത്തിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടു. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്.​കുളക്കാട്ടിരി ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ കുടുംബസമേതം ജോലി ചെയ്തു വരികയായിരുന്നു സജീവും കുടുംബവും. കഴിഞ്ഞദിവസം വൈകീട്ടോടെ കുഞ്ഞിനെ മുറിയിലെ കട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ചുവരിലുണ്ടായിരുന്ന വാൾ ഫാനിന് തീപിടിക്കുകയും അത് കട്ടിലിലേക്ക് ഉരുകി വീഴുകയുമായിരുന്നു.​വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.

👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL