
കൊച്ചി: കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും കേരള സാഹിത്യ അക്കാദമി മുൻ ചെയർമാനുമായിരുന്ന യൂസഫലി കേച്ചേരിയുടെ പത്താം അനുസ്‌മരണ സമ്മേളനം യൂസഫലി കേച്ചേരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന സമ്മേളനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചങ്ങമ്പുഴ സാംസ്‌കാരിക നിലയം പ്രസിഡൻ്റ് പി. പ്രകാശ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത് പ്രസിഡൻ്റ് ഡോ. ടി.എസ് ജോയി, സംഗീത സംവിധായകൻ ബിജി ലാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ വിജിലൻസ് സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ അഡ്വ. പി.കെ സജീവൻ, നിയമത്തിൽ ഡോക്‌ടറേറ്റ് ലഭിച്ച അഡ്വ. ബാബു കുകപ്പാടത്ത് എന്നിവരെ ആദരിച്ചു. യൂസഫലി കേച്ചേരി ഫൗണ്ടേഷൻ ചെയർമാൻ സലിം പുന്നിലത്ത് സ്വാഗതവും ജനറൽ സെക്രട്ടറി കെ.ഡി ഹരിദാസ് നന്ദിയും പറഞ്ഞു. തുടർന്ന് യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനസന്ധ്യയും അരങ്ങേറി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
