
തൃശൂർ: മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ പിതാവും മക്കളും പൊലീസിൽ കീഴടങ്ങി. കേച്ചേരി ആയമുക്കിൽ മതിലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയെ മർദ്ദിച്ച കേസിലെ പ്രതികളായ ആയമുക്ക് രായ്മരക്കാർ വീട്ടിൽ അബ്ദുൾ കരിം, മക്കളായ റാഷിക്, റൗഹൂഫ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ ഒടുവിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മുഹമ്മദ് ഷാഫിയുടെ പറമ്പിലും വഴിയിലും കോൺക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ, ഷാഫിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് യുവാവിന് കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി ബന്ധുക്കൾ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
