Saturday, July 25News That Matters
Shadow

എടരിക്കോട് കാറിൽ കടത്തിയ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയിൽ

മലപ്പുറം: എടരിക്കോട് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളും ഒരു യുവതിയും കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്നും 1.24 ഗ്രാം മയക്കുമരുന്ന് (എം.ഡി.എം.എ.) പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ വലയിലാകുന്നത്. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്ന യുവതിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട യുവതിക്ക് ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL