Saturday, July 25News That Matters
Shadow

വയനാട് മണ്ണിടിച്ചിൽ ദുരന്തം: വിശദമായ അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ കർശന നടപടി – മന്ത്രി

വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. അപകടം നടന്ന കള്ളാടിയിലെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മനുഷ്യജീവന്റെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപകടസാധ്യത മുന്നിൽക്കണ്ട് നിർമാണ പ്രവൃത്തികൾ നേരത്തെ തന്നെ നിർത്തിവെപ്പിച്ചിരുന്നു. പദ്ധതി പ്രദേശത്തെ എല്ലാ നിർമാണ-അനുബന്ധ പ്രവൃത്തികളും പൂർണ്ണമായ സുരക്ഷാ മുൻകരുതലുകളോടും കൂടി മാത്രമേ മുന്നോട്ട് കൊണ്ടുപോകാവൂ എന്ന് കൊങ്കൺ റെയിൽവേയ്ക്ക് നേരത്തെ തന്നെ വ്യക്തമായ നിർദേശം നൽകിയിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികളായവർക്കെതിരെ ഗവൺമെന്റ് കർശനമായ നടപടി സ്വീകരിക്കും. ഇതിനായുള്ള വിശദമായ അന്വേഷണം ഉടൻ ആരംഭിക്കുമെന്നും, കൃത്യമായ പഠന റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL