മണ്ണാർക്കാട്: സൈലന്റ്‍ വാലി മലനിരകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മണ്ണാർക്കാട് മൈലാംപാടം കുരുത്തിച്ചാലിൽ കാട്ടാനയെ പുഴയിൽ ചത്ത നിലയിൽ കണ്ടെത്തി. വനത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് ഒഴുക്കിൽപ്പെട്ട് എത്തിയതാകാം ആനയെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി മുതൽ വനമേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കുരുത്തിച്ചാൽ പുഴയിൽ ജലനിരപ്പ് വൻതോതിൽ ഉയരുകയും ഒഴുക്ക് ശക്തമാവുകയുമായിരുന്നു. ഇതിനിടയിലാണ് പുഴയിൽ ആനയുടെ ജഡം ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. അതേസമയം, മലയോര മേഖലകളിൽ മഴ തുടരുന്നതിനാലും പുഴകളിൽ ശക്തമായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുള്ളതിനാലും തീരവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പുഴകളിൽ ഒഴുക്ക് അതിശക്തമായതിനാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുതെന്നും വനംവകുപ്പും ദുരന്തനിവാരണ വിഭാഗവും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
VIDEO
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
