Thursday, April 30News That Matters
Shadow

മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL