Friday, May 1News That Matters
Shadow

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

നഴ്സായ ആര്യമോൾ വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനായി രണ്ട് മാസം മുമ്പാണ് ബെംഗളൂരുവിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL