Wednesday, September 16News That Matters
Shadow

ചെട്ടിയാൻകിണർ GVHSS ൽ വൈദ്യുതി സുരക്ഷാ ശിൽപശാല സംഘടിപ്പിച്ചു

ചെട്ടിയാൻകിണർ: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ‘വൈദ്യുതി സുരക്ഷയും അടിസ്ഥാന വിവരങ്ങളും’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ വൈദ്യുതി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാന അറിവുകളും സുരക്ഷാബോധവും വിദ്യാർഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, വൈദ്യുതാഘാതം ഒഴിവാക്കാനുള്ള മാർഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു. വൊക്കേഷണൽ ഇൻസ്ട്രക്ടർ എ. സൈനുദ്ദീൻ ക്ലാസിന് നേതൃത്വം നൽകി. അസൈനാർ എടരിക്കോട്, റിഫാദ ടീച്ചർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികളായ ഷെസ്‌ലിൻ തൻഹ സുൽഫിക്കർ സ്വാഗതവും ഷഹാമ ശിഹാബ് നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL