Sunday, November 22News That Matters
Shadow

കോട്ടപ്പറമ്പിൽ മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസും യുവ ഡോക്ടറെ ആദരിക്കലും സമാപിച്ചു

കോട്ടപ്പറമ്പ്: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ എച്ച്.യു.എം. ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസും യുവ ഡോക്ടറെ ആദരിക്കൽ ചടങ്ങും പ്രൗഢമായി സമാപിച്ചു. എം.ബി.ബി.എസ്. പഠനം പൂർത്തീകരിച്ച് ആതുരസേവന രംഗത്തേക്ക് പ്രവേശിച്ച എം.പി. അസൈനാരുടെ മകൾ ഡോ. എം.പി. അസ്റ അഫ്റിന് കോട്ടപ്പറമ്പ് സുന്നി കുടുംബത്തിന്റെ ആദരവ് പാണക്കാട് സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ കൈമാറി.​സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന കോട്ടപ്പറമ്പ് മഹല്ല് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ നിർവഹിച്ചു.​ചടങ്ങുകൾക്ക് പാണക്കാട് സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, എ.കെ. അബ്ദുറഹ്മാൻ സഖാഫി, പി. മുഹമ്മദ് മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, എ.കെ. സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL