Thursday, October 22News That Matters
Shadow

ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിലിനെ ആദരിച്ചു

എ.ആർ നഗർ: മലപ്പുറം ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച എ.ആർ നഗർ കക്കാടംപുറം സ്വദേശി മുഹമ്മദ് ഷാമിലിനെ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.​കേരളത്തിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുക എന്നത് ഏതൊരു യുവതാരത്തിന്റെയും വലിയ സ്വപ്നമാണെന്നും, കഠിനാധ്വാനത്തിന്റെയും മികച്ച കളിമികവിന്റെയും അംഗീകാരമാണ് മുഹമ്മദ് ഷാമിലിനെ തേടിയെത്തിയതെന്നും ചടങ്ങിൽ ഭാരവാഹികൾ പറഞ്ഞു.​കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ ഷാമിലിന് മൊമെന്റോ നൽകി ആദരിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്ദീൻ കുട്ടി മാട്ടറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്‌തഫ പുള്ളിശ്ശേരി, വാർഡ് മെമ്പർ മുഹമ്മദ് കുട്ടി, ഭാരവാഹികളായ റാഫി കൊളക്കാട്ടിൽ, ഫൈസൽ പി.പി മാടഞ്ചിന, സാദിഖലി പി.കെ, ഫൈസൽ കാരാടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL