Friday, October 9News That Matters
Shadow

വിപുലമായ പരിപാടികളോടെ ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ വയോജന ദിനാചരണം

ഊരകം: ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ വിവിധങ്ങളായ സാംസ്കാരിക പരിപാടികളോടെ വയോജന ദിനം സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് നിർവഹിച്ചു. വാർഡ് അംഗം അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി വയോജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ‘ബാല്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം’ എന്ന വിഷയത്തിൽ വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സുരേഷും, ‘വയോജനങ്ങൾ നേരിടുന്ന സാമൂഹിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സി.എച്ച്.സി കൗൺസിലർ നിമിഷയും ക്ലാസുകളെടുത്തു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും മധുരവിതരണവും നടന്നു. ചടങ്ങിൽ പങ്കെടുത്ത വയോജനങ്ങളെ നാടിന്റെ ആദരവായി ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൻസൂർ ടി., സി.ഡി.പി.ഒ ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജംഷീദ, വി. വിനോദിനി ടീച്ചർ, മുൻ വാർഡ് അംഗം അന്നത്ത് എൻ.ടി., കെ.കെ. ഹംസ മാസ്റ്റർ, ആശാവർക്കർ ശാന്തി സി., വൃന്ദ പി. തുടങ്ങിയവർ സംസാരിച്ചു. നജ്മുദ്ദീൻ പി.വി., മുതിർന്ന ഗായകൻ കുഞ്ഞുട്ടി, കെ. കുഞ്ഞവറു ഹാജി, ഷൈലജ കെ.പി., കെ. ഉദയഭാനു, അബ്ദുറഹ്മാൻ കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം. കമലാവതി സ്വാഗതവും റസീന നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL