Thursday, October 22News That Matters
Shadow

മലപ്പുറം- കൂരിയാട് റോഡ്  നാലുവരിപ്പാതയാക്കി വികസിപ്പിക്കണം: റാഫ്

മലപ്പുറം: വേങ്ങരയിലെ ഗതാഗതക്കുരുക്കിനും ടൗൺ വികസനത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വേണ്ടതെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു.  മലപ്പുറം മുതൽ കുരിയാട് വരെ പാർക്കിങ് സൗകര്യമുള്ള നാലു വരിപാതയാക്കി വികസിപ്പിക്കുന്നതോടെ ഗതാഗതക്കുരുക്കിന്ന് പരിഹാരമാകുകയും ടൗൺ വികസനം സാധ്യമാകുകയും വ്യാപാരികൾക്കും ഓട്ടോ റിക്ഷ തൊഴിലാളികളടക്കമുള്ളവർക്ക് ഏറെ പ്രയോജനം കിട്ടുകയും ചെയ്യും. ഫ്ലൈ ഓവറിൻ്റെ തുടക്കത്തിലും അവസാനിക്കുന്നിടത്തും റോഡ് വീതിയില്ലാതെയും പില്ലറുകൾ മൂലം റോഡിൻ്റെ വീതി കുറയുകയും ചെയ്യുന്നതോടെ ഗതാഗതം കുരുക്കുകൾ കൂടുകയും ചെയ്യും. ഫ്ലൈ ഓവറിന്ന് പകരം റോഡിന്നായി സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും മതിയായ വില മുൻകൂറായി നൽകുന്നതോടെ സ്ഥലം വിട്ടു കൊടുക്കുന്നതിന്ന് തടസ്സങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പ്രത്യേക താൽപര്യമെടുത്ത് മന്ത്രി മുഖേന സർക്കാറിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്ന് ഉദ്ഘാടകൻ പറഞ്ഞു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം വേങ്ങര പഞ്ചായത്ത് കൺവെൻഷനിൽ പ്രസിഡണ്ട് പികെകുട്ടി അധ്യക്ഷനായിരുന്നു. റാഫ് സംസ്ഥാന ട്രഷറർ കെടിഎ സമദ്, ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ, വനിതാ ഫോറം പ്രസിഡണ്ട് എൻടി മൈമൂന, യു സൈതലവി, സി.ജമീല, കെ ആലി, എ സുബൈദ,സി. ബഷീർ, പി സുഹ്‌റാബി,  തുടങ്ങിയവർ പ്രസംഗിച്ചു. ഏകെ ഹംസ സ്വാഗതവും ആർ സാവിത്രിടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL