
കാളികാവ്: കാളികാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൂച്ചപ്പൊയിൽ സ്വദേശി പട്ടാണി ഷമീർ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.
കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെ പള്ളിക്കുളത്തിന് സമീപമാണ് അപകടം നടന്നത്. ഷമീറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
