Sunday, August 23News That Matters
Shadow

വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പൂവൻചിന സ്വദേശി നിഹാൽ പി.പി ആണ് മരിച്ചത്. പുന്നത്തല എ.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. അപ്രതീക്ഷിതമായി വെള്ളത്തിൽ വീണ നിഹാലിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL