Sunday, May 24News That Matters
Shadow

പരപ്പനങ്ങാടി AIBDPA ഏരിയ സമ്മേളനം നടന്നു

പരപ്പനങ്ങാടി: വിരമിച്ച ബിഎസ്എൻഎൽ തൊഴിലാളികളുടെ സംഘടനയായ AIBDPA പരപ്പനങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി യജ്ഞമൂർത്തി മന്ദിരത്തിൽ വെച്ച് ചേർന്നു. സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി ഒ. വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വാസുദേവൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എൻ.പി. കീരൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി. സുബ്രഹ്മണ്യൻ റിപ്പോർട്ടും ട്രഷറർ സുധാകരൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗോപിദാസ്, സർക്കിൾ വനിതാ കമ്മിറ്റി മെമ്പർ പ്രഭാ ഭരതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പ്രഭാ ഭരതൻ (പ്രസിഡന്റ്), ടി.പി. സുബ്രഹ്മണ്യൻ (സെക്രട്ടറി), ടി.ബി. സോമൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുഹമ്മദ് മുസ്തഫ സമ്മേളന പ്രതിനിധികൾക്ക് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL