Wednesday, July 15News That Matters
Shadow

പള്ളിപ്പുറം – ചെറമംഗലം റോഡിലെ അപകടാവസ്ഥ: നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി നഗരസഭ 29-ാം ഡിവിഷനിലെ പള്ളിപ്പുറം – എ.യു.പി. സ്‌കൂൾ ചെറമംഗലം റോഡിൽ അപകടാവസ്ഥയിലായ സ്ഥലം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയർ മനോജ്, ഓവർസിയർ ആരിഫ എന്നിവർ സന്ദർശിച്ചു. അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയുന്നതിനും ഡ്രെയിനേജ് കവർസ്ലാബിട്ട് ഗതാഗതയോഗ്യമാക്കുന്നതിനുമായി അസിസ്റ്റന്റ് എൻജിനിയർ സ്ഥലം അളന്നു തിട്ടപ്പെടുത്തി. അടുത്ത ദിവസം തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിൽ അനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷൻ കൗൺസിലർ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, എം. സിദ്ധാർത്ഥൻ, അജിത് കുമാർ പാലക്കാട്ട്, ഫൈസൽ, രാജീവൻ കേലച്ചം കണ്ടി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL