വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസൽ എടത്തോള മരണപ്പെട്ടു.
വേങ്ങരയിലെ സജീവ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറുമായ കൂളിപ്പിലാക്കൽ എടത്തോള ഫസൽ (58) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വേങ്ങരയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ഹസീന ഫസലിന്റെ ഭർത്താവാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂങ്കുടായ് മൂന്നാം വാർഡിൽ നിന്ന് 728 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഫസൽ വിജയിച്ചത്. ജനകീയമായ ഇടപെടലുകളിലൂടെ വാർഡിലും പഞ്ചായത്തിലും വലിയ സൗഹൃദവലയമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വസതിയിലും, അതിനുശേഷം പാക്കടപുറായ യു.പി സ്കൂളിലും പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറ്റൂർ നോർത്ത് കുന്നാ...



















