Thursday, January 15News That Matters
Shadow

Author: admin

കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിളിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിളിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിൾ പ്രാസ്ഥാനിക കുടുംബങ്ങളുടെ നേതൃത്വത്തിൽ ബൈക്ക് പ്രചരണ റാലി സംഘടിപ്പിച്ചു. കുണ്ടൂർ മൂലക്കലിൽ നിന്നും ആരംഭിച്ച റാലി സർക്കിൾ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും പര്യടനം പൂർത്തിയാക്കി ചെറുമുക്ക് സുന്നത്ത് നഗറിൽ സമാപിച്ചു. അബ്ദുല്ലത്തീഫ് സഖാഫി സുന്നത്ത് നഗർ റാലിയുടെ ഉദ്ഘാടന പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് എ.പി. അഹമ്മദ് സാഹിബ്, അബ്ദുൽ റസാഖ് ഹാജി മൂലക്കൽ, ഹനീഫ മുസ്‌ലിയാർ കൊടിഞ്ഞി, അലവിക്കുട്ടി ഹാജി സുന്നത്ത് നഗർ എന്നിവരും, കുണ്ടൂർ സർക്കിൾ എസ്.വൈ.എസിനെ പ്രതിനിധീകരിച്ച് ഷാഫി സഖാഫി ചെറുമുക്ക്, യഹിയ അഹ്സനി നഗർ, അസ്ഹർ അഹ്സനി എന്നിവരും റാലിക്ക് നേതൃത്വം നൽകി....
2026 ലോകകപ്പ് ഫുട്ബോൾ: മലയാളി ആരാധകർക്ക് കരുതലായി യുഎസ്എ & കാനഡ KMCC

2026 ലോകകപ്പ് ഫുട്ബോൾ: മലയാളി ആരാധകർക്ക് കരുതലായി യുഎസ്എ & കാനഡ KMCC

INTERNATIONAL
മലപ്പുറം: ടീമുകളുടെ എണ്ണം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ വൈവിധ്യം കൊണ്ടും ചരിത്രമാകാൻ പോകുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ആരാധകർക്കായി വിപുലമായ വിരുന്നൊരുക്കി യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC). അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കെത്തുന്നവർക്ക് താമസം, യാത്ര, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രവാസലോകത്തെ മലയാളി കരുത്ത് ലോകകപ്പ് വേളയിൽ സന്ദർശകർക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ലഭ്യമ...
മാനന്തവാടിയിൽ വൻ മയക്കുമരുന്ന് വേട്ട; MDMAയുമായി വേങ്ങര സ്വദേശി പിടിയിൽ

മാനന്തവാടിയിൽ വൻ മയക്കുമരുന്ന് വേട്ട; MDMAയുമായി വേങ്ങര സ്വദേശി പിടിയിൽ

LOCAL NEWS, WAYANAD
മാനന്തവാടി: പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി വയനാട്ടിൽ പിടിയിലായി. വേങ്ങര കണ്ണമംഗലം പള്ളിയാൽ വീട്ടിൽ സക്കീർ ഹുസൈനെയാണ് (31) തിരുനെല്ലി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു സക്കീർ ഹുസൈൻ. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 31.191 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതും കൊമേഴ്‌സ്യൽ അളവിലുള്ളതുമായ മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായി ജില്ലാ പോലീസ് മേധാവി നൽകിയ കർശന നിർദ്ദേശത്തെത്തുടർന്ന് അതിർത്തികളിൽ ...
പൊന്നാനിയിൽ ഹണി ട്രാപ്പ്: യുവതിയും ഭർത്താവിന്റെ സുഹൃത്തും പൊലീസ് പിടിയിൽ

പൊന്നാനിയിൽ ഹണി ട്രാപ്പ്: യുവതിയും ഭർത്താവിന്റെ സുഹൃത്തും പൊലീസ് പിടിയിൽ

CRIME NEWS
പൊന്നാനിയിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവതിയും സംഘവും അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് അലി (55) എന്നിവരെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ഇവർക്ക് 25,000 രൂപ നൽകിയിരുന്നു. എന്നാൽ പ്രതികൾ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് പണം കടം വാങ്ങാനായി സുഹൃത്തുക്കളെ സമീപിച്ചപ്പോഴാണ് താൻ ചെന്നുപെട്ട ചതിക്കുഴിയെക്കുറിച്ച് യുവാവ് വെളിപ്പെടുത്തിയത്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർ സമാനമാ...
ഡ്രൈവിങ് സീറ്റിൽ മണവാളൻ, തൊട്ടടുത്ത് വധു; മലപ്പുറത്ത് ശ്രദ്ധേയമായി ഒരു ‘ബസ് കല്യാണം’

ഡ്രൈവിങ് സീറ്റിൽ മണവാളൻ, തൊട്ടടുത്ത് വധു; മലപ്പുറത്ത് ശ്രദ്ധേയമായി ഒരു ‘ബസ് കല്യാണം’

MALAPPURAM
മലപ്പുറം: കല്യാണങ്ങള്‍ പല തരത്തില്‍ നടക്കാറുണ്ടെങ്കിലും ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും വിവാഹയാത്ര മലപ്പുറത്ത് നവ്യാനുഭവമായി. വര്‍ണമനോഹരമായി പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വകാര്യ ബസിന്റെ ഡ്രൈവിങ് സീറ്റിൽ മണവാളനും തൊട്ടടുത്ത് മണവാട്ടിയും ഇരുന്നായിരുന്നു വിവാഹയാത്ര. ക്രിസ്തുമസ് ദിനത്തിലാണ് ഈ വേറിട്ട വിവാഹം നടന്നത്. കോട്ടക്കല്‍ മരവട്ടം വഴി കാടാമ്പുഴ സര്‍വ്വീസ് നടത്തുന്ന ഫന്റാസ്റ്റിക് ബസിലെ കണ്ടക്ടര്‍ കം ഡ്രൈവറാണ് പത്തായക്കല്ല് സ്വദേശിയായ ഷാക്കിര്‍. മലപ്പുറം ഗവ. കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും കോട്ടപ്പുറം ചേങ്ങോട്ടൂര്‍ സ്വദേശിനിയുമാണ് വധു ഫര്‍ഷിദ. ബസ് ജീവനക്കാരനായതിനാല്‍ ബസ് തന്നെ വിവാഹ വാഹനമാക്കണമെന്ന ഷാക്കിറിന്റെ ആഗ്രഹത്തിന് ഹര്‍ഷിദയും പിന്തുണ നൽകി. ബസ് ഉടമ ഏറിയസ്സന്‍ അബ്ബാസ്, മാനേജര്‍ ടി.ടി മൊയ്തീന്‍ കുട്ടി എന്നിവരുടെ സമ്മതവും പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയും ലഭിച്ചതോടെയാണ് ബസ് കല...
എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലൈല പുല്ലൂണി; മുസ്തഫ പുള്ളിശ്ശേരി വൈസ് പ്രസിഡന്റ്

എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലൈല പുല്ലൂണി; മുസ്തഫ പുള്ളിശ്ശേരി വൈസ് പ്രസിഡന്റ്

TIRURANGADI
എ.ആർ നഗർ: എ.ആർ നഗർ (അബ്ദു റഹ്മാൻ നഗർ) ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ലൈല പുല്ലൂണിയും വൈസ് പ്രസിഡന്റായി മുസ്തഫ പുള്ളിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷമാണ് ഇരുവരും ഔദ്യോഗികമായി ചുമതലയേറ്റത്. യു.ഡി.എഫ് മുന്നണി ധാരണപ്രകാരമാണ് ഇരുവരും ഭരണസാരഥ്യത്തിലേക്ക് എത്തിയത്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനകീയ പദ്ധതികൾക്കും പുതിയ നേതൃത്വം ഊർജ്ജം പകരുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ചേർന്ന് പുതിയ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഹൃദ്യമായ സ്വീകരണം നൽകി....
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു

Accident
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം സ്വദേശിയും ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്റെ മകൻ അമിൻ ഷ ഹാശിം (11) ട്രെയിൻ തട്ടി മരിച്ചു. കൂട്ടുകാരോടൊപ്പം ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷാഹിനയാണ് മാതാവ്. അമൻ മാഷിം, അയിഷ ഫല്ല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും ചുമതലയേറ്റു

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും ചുമതലയേറ്റു

MALAPPURAM
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ പുതിയ അമരക്കാരായി പി.എ ജബ്ബാര്‍ ഹാജിയും അഡ്വ. എ.പി സ്മിജിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങിൽ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍, പി.എ ജബ്ബാര്‍ ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അരീക്കോട് ഡിവിഷനില്‍ നിന്നുള്ള അംഗമായ ജബ്ബാര്‍ ഹാജിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പുത്തനത്താണി ഡിവിഷന്‍ അംഗം വെട്ടം ആലിക്കോയയാണ് നാമനിര്‍ദേശം ചെയ്തത്. വഴിക്കടവ് ഡിവിഷനില്‍ നിന്നുള്ള എന്‍.എ കരീം ഈ നിർദ്ദേശത്തെ പിന്തുണച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് 2.30ന് നടന്ന ചടങ്ങിലാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജി ചുമതലയേറ്റത്. താനാളൂര്‍ ഡിവിഷനില്‍ നിന്നുള്ള അംഗമായ സ്മിജിക്ക് പ്രസിഡന്റ് പി.എ ജബ്ബാര്‍...
13-കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

13-കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

CRIME NEWS
കൊയിലാണ്ടി: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശിയെ മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കൊയിലാണ്ടി പോലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് സ്വദേശി ബാലാജിയാണ് (21) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. കുപ്രസിദ്ധമായ കുറുവാ മോഷണ സംഘങ്ങൾ താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ട ലിംഗകടിമേട് കോളനിക്ക് സമീപമുള്ള 'തിരുട്ട് ഗ്രാമത്തിൽ' നിന്നാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്.​രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിൽ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ ബാലാജി അവിടെവെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഉടൻ തന്നെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. തമിഴ്നാട്ടിൽ മോഷണം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ബാലാജി, കുറുവാ മോഷണ സംഘത്തിലെ അംഗമായ മുരുകേശന്റെ മകനാണ്.​അതീവ ജാഗ്രത വേണ്ട തിരുട്ട് ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പി...
പാലമഠത്തിൽ കുഞ്ഞഹമ്മദ് എന്ന (കുഞ്ഞാപ്പു) മരണപ്പെട്ടു

പാലമഠത്തിൽ കുഞ്ഞഹമ്മദ് എന്ന (കുഞ്ഞാപ്പു) മരണപ്പെട്ടു

MARANAM
അച്ചനമ്പലം സ്വദേശി പാലമഠത്തിൽ അയനിക്കാട്ട് പരേതനായ ആലസ്സൻ കുട്ടിഹാജിയുടെ മകൻ കുഞ്ഞഹമ്മദ് എന്ന പറമ്പിൽ കുഞ്ഞാപ്പു അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് അച്ചനമ്പലം മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
തൃശൂർ ചേർപ്പിൽ വാഹനാപകടം: ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂർ ചേർപ്പിൽ വാഹനാപകടം: ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

LOCAL NEWS, THRISSUR
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസ്സുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൃഷ്ണസ്വരൂപ്. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിലെ ഫർണിച്ചർ ഷോറൂമിന് മുന്നിലായിരുന്നു വിങ്ങുന്ന നോവായ ഈ അപകടം നടന്നത്. ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പത്താമുദയം മഹോത്സവം കണ്ട് അരുൺ കുമാറും മകൻ കൃഷ്ണസ്വരൂപും സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിർദിശയിൽ വന്ന കാറുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അരുൺ കുമാർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വ...
വേങ്ങരയിൽ തന്റെ കുടുംബത്തിൽ നിന്ന് ആരുമില്ല; പോസ്റ്റർ വിവാദത്തിൽ ആരോപണങ്ങൾ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി

വേങ്ങരയിൽ തന്റെ കുടുംബത്തിൽ നിന്ന് ആരുമില്ല; പോസ്റ്റർ വിവാദത്തിൽ ആരോപണങ്ങൾ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി

MALAPPURAM
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തനിക്കെതിരെ ഉയർന്ന വിവാദങ്ങൾക്കും പോസ്റ്റർ പ്രചാരണങ്ങൾക്കും മറുപടിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. വേങ്ങരയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് അത്തരത്തിലുള്ള യാതൊരു തീരുമാനവും നിലവിൽ എടുത്തിട്ടില്ലെന്നും തന്റെ കുടുംബത്തിൽ നിന്ന് ആരും തന്നെ ഈ സ്ഥാനത്തേക്ക് പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സഹോദരി പുത്രനായ അബുതാഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാരോപിച്ച് 'ഗ്രീൻ ആർമി' എന്ന പേരിൽ വേങ്ങരയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. പാർട്ടിക്കുള്ളിൽ കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനങ്ങൾ ഉണ്ടാകൂ എന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞ...
കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശി കോരൻതിരുത്തി മുഹമ്മദ് അന്തരിച്ചു

കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശി കോരൻതിരുത്തി മുഹമ്മദ് അന്തരിച്ചു

MARANAM
കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശിയും നിലവിൽ ചെങ്കുവെട്ടി കുണ്ടിൽ താമസക്കാരനുമായ കോരൻതിരുത്തി മുഹമ്മദ് (മയമാക്ക) അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാലപ്പുറ ജുമാ മസ്ജിദിൽ നടക്കും.
“പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്തോ?” വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗ്രീൻ ആർമിയുടെ പോസ്റ്റർ പ്രതിഷേധം

“പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്തോ?” വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗ്രീൻ ആർമിയുടെ പോസ്റ്റർ പ്രതിഷേധം

VENGARA
വേങ്ങരയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമുയർത്തി വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി നൽകാൻ എന്ന് ചോദിച്ചുകൊണ്ടാണ് 'ഗ്രീൻ ആർമി' എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രൻ അബുതാഹിറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിലുള്ള ശക്തമായ വിയോജിപ്പാണ് പോസ്റ്റർ സമരത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയും മാഫിയാ തലവനുമായ അബുതാഹിറിന് പ്രസിഡന്റ് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാലിക്കുട്ടി നൽകുന്നതെന്ന് പോസ്റ്ററിൽ ചോദ്യമുയർത്തുന്നു. പാർട്ടിയിൽ ദീർഘകാല പ്രവർത്തന പരിചയവും ...
ദുബായിൽ ജീവനക്കാരൻ മദ്യപിച്ച് വാഹനാപകടമുണ്ടാക്കി മുങ്ങി; കുരുക്കിലായി വാഹന ഉടമ

ദുബായിൽ ജീവനക്കാരൻ മദ്യപിച്ച് വാഹനാപകടമുണ്ടാക്കി മുങ്ങി; കുരുക്കിലായി വാഹന ഉടമ

KOZHIKODE, LOCAL NEWS
ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങിയതോടെ കോഴിക്കോട് സ്വദേശിയായ വാഹന ഉടമ കടുത്ത നിയമക്കുരുക്കിൽ. ദുബായിൽ സ്ഥാപനം നടത്തുന്ന കുറ്റ്യാടി സ്വദേശി മംഗലശ്ശേരി നൗഫലാണ് തന്റെ ജീവനക്കാരൻ വരുത്തിവെച്ച 1.2 കോടി രൂപയുടെ ഭീമമായ പിഴ ശിക്ഷയിൽ കുടുങ്ങിയത്. 2022 ഒക്ടോബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൗഫൽ അവധിക്ക് നാട്ടിലായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഫഹദ് അനുമതിയില്ലാതെ സ്ഥാപനത്തിന്റെ വാഹനമെടുത്ത് പുറത്തുപോവുകയായിരുന്നു.​മദ്യലഹരിയിൽ ഫഹദ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ദുബായ് പോലീസ് ഫഹദിനെ അറസ്റ്റ് ചെയ്തെങ്കിലും നിയമനടപടികൾക്കിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ രഹസ്യമായി നാട്ടിലേക്ക് കടക്കുകയായിരുന്നു. കേസിൽ 1.2 കോടി രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടതോ...
മുകാംബിക തീർത്ഥാടകർക്ക് ഹൃദ്യമായ യാത്രയപ്പ് നൽകി മുസ്ലിം യൂത്ത് ലീഗ്

മുകാംബിക തീർത്ഥാടകർക്ക് ഹൃദ്യമായ യാത്രയപ്പ് നൽകി മുസ്ലിം യൂത്ത് ലീഗ്

VENGARA
വേങ്ങര : പാണ്ടികശാലയിൽ നിന്നും മുകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ട തീർത്ഥാടക സംഘത്തിന് പാണ്ടികശാല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി. പ്രദേശത്തെ സഹോദര സമുദായ സുഹൃത്തുക്കൾ നടത്തുന്ന തീർത്ഥാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്താണ് യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായത്. ചടങ്ങിൽ പി.കെ. കോയ ഹാജി തീർത്ഥാടകർക്കുള്ള കുടിവെള്ളം കൈമാറി. പി. അയ്യപ്പേട്ടൻ ഇത് ഏറ്റുവാങ്ങി.​നാടിന്റെ മതസൗഹാർദ്ദവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ പി. സമദ്, എ.കെ. മുഫസ്സിർ, കെ. മുസ്ഥഫ, പി. മുസ്താഖ്, കെ.എം. താജുദ്ദീൻ, പി. രതീഷ്, പി. ഷാജി തുടങ്ങിയവർ സംബന്ധിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു....
പ്രദീപ് അറയങ്കരയുടെ ‘ഓർമ്മകൾക്കെന്ത് സുഗന്ധം’ പ്രകാശനം ചെയ്തു

പ്രദീപ് അറയങ്കരയുടെ ‘ഓർമ്മകൾക്കെന്ത് സുഗന്ധം’ പ്രകാശനം ചെയ്തു

PARAPPANAGADI
യുവ സാഹിത്യകാരൻ പ്രദീപ് അറയങ്കരയുടെ 'ഓർമ്മകൾക്കെന്ത് സുഗന്ധം' എന്ന ചെറുകഥാ സമാഹാരം പെരുമണ്ണ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ബഷീർ പെരുമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സാന്ദീപനിയിൽ നിന്നും വയലാർ ഗ്രൂപ്പ് മെമ്പർ തേവൻ കെ.കെ പുസ്തകം ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു. ശ്രീ നാരായണൻ നീലമന പുസ്തകാവതരണം നടത്തി. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് പെരുമണ്ണ യുവജനകൂട്ടായ്മയും കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായി. ​തുടർന്ന് വൈകുന്നേരം പുരോഗമന കലാസാഹിത്യ സംഘം പെരുമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ അക്ഷയ്, ശാദിൽ, ബിൻഷാദ് എന്നിവരെ ആദരിച്ചു. ഡോ. ഉണ്ണി ആമപ്പാറക്കൽ എം.ടി അനുസ്മ...
AK കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

AK കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

MARANAM
വേങ്ങര അരിക്കുളം സ്വദേശി പരേതനായ എ.കെ. ഖാദറിന്റെ മകൻ അഞ്ചുകണ്ടൻ കുഞ്ഞിമുഹമ്മദ് (65) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (ഡിസംബർ 26, വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ നടക്കും.
ഹൃദയാഘാതം: മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതം: മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ അന്തരിച്ചു

GULF NEWS
മലപ്പുറം മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55) ജിദ്ദയിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. സഫ ഡിസ്ട്രിക്ടിലെ നഹ്ദി ഫാർമസിയിൽ ജീവനക്കാരനായിരുന്ന റഹീം കഴിഞ്ഞ 30 വർഷമായി പ്രവാസലോകത്ത് സജീവമായിരുന്നു.​ഭാര്യ സുലൈഖ സന്ദർശന വിസയിൽ നിലവിൽ ജിദ്ദയിലുണ്ട്. മുഷ്‌താഖുദ്ധിൻ, മുഹ്‌സിന എന്നിവരാണ് മക്കൾ. നൗഷാദ്, ഫിദ എന്നിവർ മരുമക്കളും മുസ്തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ എന്നിവർ സഹോദരങ്ങളുമാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....
ആതിരപ്പള്ളിയിൽ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവർന്ന മൂന്നംഗ സംഘം പിടിയിൽ​

ആതിരപ്പള്ളിയിൽ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവർന്ന മൂന്നംഗ സംഘം പിടിയിൽ​

CRIME NEWS
ആതിരപ്പള്ളിയിലെ റിസോർട്ടിൽ യുവതിയെ എത്തിച്ച് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടകര സ്വദേശി വെട്ടിക്കൽ റഷീദ് (44), പെരിന്തൽമണ്ണ മൂർഖനാട് സ്വദേശി അത്താവീട്ടിൽ ജലാലുദ്ദീൻ (23), വെറ്റിലപ്പാറ ചിക്ലായി സ്വദേശി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വാടകയ്ക്ക് വീട് എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ റിസോർട്ടിൽ എത്തിച്ച ശേഷം എംഡിഎംഎ (MDMA) കലർത്തിയ വെള്ളം നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയുടെ സ്വർണ്ണാഭരണങ്ങൾ പ്രതികൾ കവർന്നത്.​കേസിലെ മുഖ്യപ്രതിയായ റഷീദ് നിരവധി...

MTN NEWS CHANNEL