Monday, July 27News That Matters

Author: admin

വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രതിഭകളെ ആദരിച്ചു

VENGARA
വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിലെ കച്ചവടക്കാർ, സ്ഥാപനങ്ങളിലെ ജീവനക്കാർ, ടൗണിലെ ചുമട്ടുതൊഴിലാളികൾ എന്നിവരുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംഘടന മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസും നിർവ്വഹിച്ചു. വർക്കിങ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഉന്നത വിജയം നേടിയ 15 വിദ്യാർത്ഥികൾക്കുള്ള മൊമെന്റോയും അവരുടെ മാതാപിതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റുമാരായ എ.കെ. കുഞ്ഞൂട്ടി, ടി.കെ.എം. കുഞ്ഞൂട്ടി, കെ.ആർ. കുഞ്ഞിമുഹമ്മദ്, സെക്രട്ടറിമാരായ വെട്ടിക്കാട്ടിൽ ഇബ്രാഹിം, കെ.പി. റഷീദ്, സെക്രട്ടേറിയറ്റ് അംഗം ഹക്കീം തുപ്പിലിക്കാട്ട്, ബാവ കിഡ്സ്, ...

കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ 4 കിലോ കഞ്ചാവ് കണ്ടെടുത്തു

LOCAL NEWS, PALAKKAD
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം (21) പിടിയിലായി. കേരള എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവയിലുള്ള ഒരു ഏജന്റിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയായ റുപ്‌സാന ബീഗത്തെ ഇതിന് മുൻപും കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

പള്ളിപ്പുറം – ചെറമംഗലം റോഡിലെ അപകടാവസ്ഥ: നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു

PARAPPANAGADI
പരപ്പനങ്ങാടി നഗരസഭ 29-ാം ഡിവിഷനിലെ പള്ളിപ്പുറം - എ.യു.പി. സ്‌കൂൾ ചെറമംഗലം റോഡിൽ അപകടാവസ്ഥയിലായ സ്ഥലം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയർ മനോജ്, ഓവർസിയർ ആരിഫ എന്നിവർ സന്ദർശിച്ചു. അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയുന്നതിനും ഡ്രെയിനേജ് കവർസ്ലാബിട്ട് ഗതാഗതയോഗ്യമാക്കുന്നതിനുമായി അസിസ്റ്റന്റ് എൻജിനിയർ സ്ഥലം അളന്നു തിട്ടപ്പെടുത്തി. അടുത്ത ദിവസം തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിൽ അനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷൻ കൗൺസിലർ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, എം. സിദ്ധാർത്ഥൻ, അജിത് കുമാർ പാലക്കാട്ട്, ഫൈസൽ, രാജീവൻ കേലച്ചം കണ്ടി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

പ്രവാസി ലീഗ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

MALAPPURAM
പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ നിർവഹിച്ചു. ആദ്യ മെമ്പർഷിപ്പ് ടി.പി. മൊയ്തീൻകുട്ടി ഹാജിക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നടന്നത്. പി.ടി. സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏലായി റഷീദ് സ്വാഗതം ആശംസിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിനെക്കുറിച്ചുള്ള വിശദീകരണം പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ജലീൽ സാഹിബ് നിർവഹിച്ചു. റിട്ടേണിംഗ് ഓഫീസർ പുഴിക്കൽ ഇസ്മായിൽ സാഹിബ്, മണ്ഡലം പ്രസിഡന്റ് ജാഫർ, മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ. റസാഖ്, സി.സി. ചെറിയാപ്പു ഹാജി, എൻ. ബാവ സാഹിബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ വെച്ച് പത്താം വാർഡിൽ നിന്നും പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സത്താർ കുറുക അത്താണിയെ ആദരിച്ചു. കൂടാതെ പ്രവാസി ലീഗിന്റെ മുതിർന്ന നേതാക്കളായ ബാവ സാഹിബ്, സി.സി. ...

വേങ്ങര സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

GULF NEWS
വേങ്ങര: വലിയോറ പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ നാസർ പിലാക്കൽ (55) ആണ് ജിദ്ദയിലെ അൽ-സാമിറിൽ വെച്ച് മരണപ്പെട്ടത്. ജിദ്ദയിലെ 'അൽ അമൽ ഐസ്ക്രീം' കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സിവിൽ കോൺട്രാക്ടർ കെ ശംസുദ്ധീൻ, സലാം എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങും വേങ്ങര മണ്ഡലം കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. ജിദ്ദയിലെ സാമിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കാനോ അല്ലെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകാനോ ഉള്ള ശ്രമങ്ങൾ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

Accident
ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശിനി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ ബി.സി. റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

പഴയ അഞ്ചാം ക്ലാസുകാരൻ പൊതുവിദ്യാഭ്യാസ മന്ത്രിയായി സ്കൂളിലെത്തി; പറവണ്ണ ജി.എം.യു.പി. സ്കൂളിൽ ആവേശകരമായ സ്വീകരണം

MALAPPURAM
വെട്ടം: വെട്ടം ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജി.എം.യു.പി. സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന പഴയ അഞ്ചാം ക്ലാസുകാരൻ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി വിദ്യാലയത്തിൽ തിരിച്ചെത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് വിദ്യാലയം ഒരുക്കിയ സ്വീകരണം കുട്ടികളിൽ കൗതുകവും നാട്ടുകാരിൽ വലിയ അഭിമാനവുമുണർത്തി. കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ (എസ്.എസ്.കെ.) ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ സർവ്വതല സ്പർശിയായ വികസനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ചടങ്...

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

KOTTAKKAL
കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എന്നിവര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന് എം.എല്‍ എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബൈപ്പാസിന്റെ ഫീസിബിലിറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും ഒരു മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹാരം കണ്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനെ തു...

മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർഥി മുഹമ്മദ് റയാന് കാനഡയിൽ ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം

MALAPPURAM
മലപ്പുറം/ ഹാലിഫാക്സ് (കാനഡ): മഅദിൻ ഏബ്ൾ വേൾഡ് സ്പെഷ്യൽ സ്കൂളിലെയും ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിലെയും പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് റയാന് ഈ വർഷത്തെ കാനഡയിലെ ദേശീയതലത്തിലുള്ള ‘റിക് ഹാൻസൻ ഫൗണ്ടേഷൻ സ്കൂൾ പ്രോഗ്രാം 2026 ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ചു. കാനഡയിലെ പ്രമുഖ സന്നദ്ധ സംഘടനയായ Rick Hansen Foundation ദേശീയ ആക്സസിബിലിറ്റി വാരാചരണത്തിന്റെ ഭാഗമായി നൽകുന്ന ഈ പുരസ്കാരം, ഭിന്നശേഷി മേഖലയിലെ നേതൃത്വത്തിനും ഉൾച്ചേരലിനും നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നതാണ്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്നതും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നതും നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ശാരീരിക-മാനസിക വെല്ലുവിളികൾക്കിടയിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ഉൾച്ചേരലിനും വേണ്ടി പ്രവർത്തിക്കുന്ന റയാൻ, തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കാനഡയിലെ നോവാ സ്കോഷ്യയിലെ കുടിയേറ്റ സമൂഹങ്ങൾക്കിടയി...

വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ നിര്യാതനായി

MARANAM
മൂന്നിയൂരിലെ മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകനുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (HSTU) പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റായിരുന്നു. മയ്യത്ത് നമസ്കാരം നാളെ (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. പിതാവ്: വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി, മാതാവ്: മറിയമ്മു, ഭാര്യ: റുബീന. മക്കൾ: ഇർഫാൻ, ഇൻഷ ഫാത്തിമ, മുഹമ്മദ് ഇംറാൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അഷ്റഫ്, നൗഫൽ, പരേതയായ നസീറ. മൂന്നിയൂർ പഞ്ചായത്ത് - തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ്, മൂന്നിയൂർ പഞ്ചായത്ത് 12-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ, ചിനക്കൽ മഹല്ല് കമ്...

സൗജന്യ PSC പരിശീലന ബാച്ച് ആരംഭിച്ചു

VENGARA
സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2026 ജൂലൈ ബാച്ചിന് തുടക്കമായി. പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശേരി നിർവ്വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ മുനീറ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. ഖമറുദ്ധീൻ സ്വാഗതവും സമീറ എൻ. നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

വാഹനാപകടം: ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനും മരണപ്പെട്ടു.

Accident
വൈലത്തൂർ: കഴിഞ്ഞ ശനിയാഴ്ച പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ വച്ചുണ്ടായ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ ശുഹൈബ് (30) മരണപ്പെട്ടു. കോട്ടാലിൽചുവട് ആർ.ജെ.എം. സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ മകനാണ് ശുഹൈബ്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശുഹൈബിന്റെ മരണത്തോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു....

‘ചുവടുകൾ’ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

VENGARA
ഇരിങ്ങല്ലൂർ: ജൂലൈ 12ന് നടക്കുന്ന ഇരിങ്ങല്ലൂർ മേഖല എം. എസ്. എഫ് - ബാലകേരളം ഏകദിന ക്യാമ്പ് 'ചുവടുകളു'ടെ ലോഗോ പ്രകാശനം ചെയ്തു. സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്ററും വാർഡ് മെമ്പർ ജസീറ അനീസും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.ചടങ്ങിൽ എം. എസ്. എഫ് - ബാലകേരളം ഭാരവാഹികളായ അഭി സിനാൻ കെ, ആഷിക് കെ. കെ, ഷാനിദ് ഇ. കെ, ഹാസിൽ, നിഹിദ വി, ഹനീന വി, ഹിബ ഹനാൻ, ഫാത്തിമ ഹിബ എന്നിവർ പങ്കെടുത്തു....

വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച്‌ വ്യാജ ആധാർ കാർഡുമായി കേരളത്തില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റില്‍.കോഴിക്കോട് മാവൂരില്‍ നിന്നാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ കല്‍പള്ളിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മുഹമ്മദ് വുല ഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. ഇവരുടെ പക്കല്‍ നിന്ന് ലഭിച്ച വ്യാജ രേഖകളും തിരിച്ചറിയല്‍ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇവർ ഇന്ത്യയില്‍ എങ്ങനെ പ്രവേശിച്ചു, എത്രകാലമായി കേരളത്തില്‍ താമസിച്ചുവരികയായിരുന്നു, വ്യാജ രേഖകള്‍ എവിടെനിന്ന് സംഘടിപ്പിച്ചു എന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു....

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMAയുമായി പിടിയിൽ

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട: നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന യുവാവ് ഒടുവിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) പോലീസ് പിടിയിലായി. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ' (ANTI DRUGS MOVEMENT IN NATION) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായ എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായാണ് നാടകീയമായ ഈ അറസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടുദിവസമായി ഡാൻസാഫ് സംഘം ഇയാളെ അതീവ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പോലീസ് സംഘം എഴുമറ്റൂരിലെ ഇയാളുടെ വീട്ടിൽ പരിശോധനയ...

യുഎഇയുടെ സ്വപ്നപദ്ധതി: ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു

GULF NEWS
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു. അബുദാബി- ഫുജൈറ റൂട്ടിൽ ആണ് ആദ്യഘട്ടത്തിൽ സർവീസ്. മലയാളികൾ ഉൾപ്പെടെയുള്ളവർ ആദ്യയാത്രയുടെ ഭാഗമായി. രാവിൽ 5:21ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിൻ. ഒരു മണിക്കൂർ അൻപത് മിനിറ്റ് എടുത്ത് ട്രെയിൻ ഫുജൈറയിൽ എത്തി. ആദ്യ ഘട്ടത്തിൽ വേഗത കുറച്ചാണ് യാത്ര. കന്നിയാത്രയിൽ മലയാളികൾ ഉൾപ്പടെ ഭാഗമായി.‌‌ ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയിൽ നെറ്റ്വർക്ക് പെർഫോമൻസ് മാനേജർ മൻസൂർ അൽമുല്ല പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ദുബായ് ഉൾപ്പടെയുള്ള റൂട്ടിലൂടെ ട്രെയിൻ ഓടും. ഗതാഗതക്കുരിക്ക് അഴിക്കാമെന്ന വലിയ പ്രതീക്ഷയും യുഎഇയ്ക്ക് ഉണ്ട്. ഇത്തിഹാദ് റെയൽ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. കംഫർട്ട് ക്ലാസ് ടിക്കറ്റിന് അൻപത്തിയഞ്ച് ദിഹവും പ്രീമിയം ക്ലാസിന് നൂറ്റി ഇരുപത് ദിർഹവുമാണ് ടിക്കറ്റ് നിരക...

കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

KERALA NEWS
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്ക്കെതിരെ തൂഫാൻ ദി നാർക്കോ ഹണ്ട് നടപടികൾ സ്വീകരിക്കുന്നു. ലഹരിക്കെതിരായ യുദ്ധം ജയിക്കാനാകുമെന്ന് ഉറപ്പുണ്ട് . ഉറവിടവും വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുമെന്ന് ‍ഡിജിപി വ്യക്തമാക്കി. തൂഫാൻ ദി നാർക്കോ ഹണ്ട് നടപ്പാക്കിയതിന് പിന്നാലെ അയ്യായിരത്തിലധികം കേസുകളും അഞ്ഞൂറിലധികം അറസ്റ്റും ഇതുവരെ നടന്നു. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് സംയുക്ത ദൗത്യം പുരോഗമിക്കുന്നത്. പരിശോധന താത്കാലികമല്ലെന്നും തുടർച്ചയായ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. കഞ്ചാവ് കൂടുതൽ എത്തുന്നത് ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമാണ്. രാസ ലഹരിയുടെ ഉറവിടം ബെംഗളൂരുവുാണെന്നും വിദേശത്തുനിന്ന് ഉൾപ്പെടെ ലഹരി എത്തുന്നുവെന്നും ഡിജിപി പറഞ്ഞു. കാസർഗോഡ് കാഞ്ഞങ്ങോട് പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പൊലീസു...

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു

MALAPPURAM
മലപ്പുറം :ഇക്കഴിഞ്ഞ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കോഡൂര്‍ പഞ്ചായത്ത് നിവാസകളായ വിദ്യാര്‍ത്ഥികളെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു. അനുമോദന ചടങ്ങ് കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിപി ഷാജി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ അധ്യക്ഷ വഹിച്ചു. നര്‍ത്തകിയും ഗാനരചയിതവുമായ  നീന ശബരീഷ് മുഖ്യതിഥിയായി. കേരള യൂണിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചര്‍ രണ്ടാം റാങ്ക് നേടിയ ഫിദ്‌സയെ ചടങ്ങില്‍  ആദരിച്ചു.  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ കെ എം സുബൈര്‍, ഷഹാന ഷെറിന്‍, ഫൗസിയ സലിം, ബാങ്ക് ഭരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി എ വിശ്വനാഥന്‍ സ്വാഗതവും ഭരണസമിതി അംഗം  എ ബാബു നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു

VENGARA
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനാചരണത്തിന്റെ ഭാഗമായി ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ കുട്ടികൾക്കുള്ള പ്രതിരോധ തുള്ളിമരുന്ന് വിതരണ പരിപാടി സംഘടിപ്പിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് അംഗം അസൈനാർ ഊരകം ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അങ്കണവാടിയിലെ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ അങ്കണവാടി അധ്യാപിക വി. വിനോദിനി, ആശാവർക്കർ ശാന്തി സി. എന്നിവർ സന്നിഹിതരാവുകയും വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പ്രദേശത്തെ നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുമായി എത്തി തുള്ളിമരുന്ന് സ്വീകരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

തിരൂരങ്ങാടി സർക്കിൾ ഓഫീസ് കൽപകഞ്ചേരിയിലേക്ക് മാറ്റരുത്: ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റി

MALAPPURAM
തിരൂരങ്ങാടിയിൽ നിലവിലുള്ള പോലീസ് സർക്കിൾ ഓഫീസ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൽപകഞ്ചേരിയിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ഓഫീസ് മാറ്റുന്നതിലൂടെയുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് നിവേദനം നൽകി. വേങ്ങര മണ്ഡലത്തിലെ എ.ആർ നഗർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ നിന്നുള്ള പൊതുജനങ്ങൾക്ക് പുതിയ മാറ്റം കനത്ത യാത്രാക്ലേശം സൃഷ്ടിക്കുമെന്ന് നിവേദക സംഘം എസ്.പിക്ക് മുൻപാകെ ബോധ്യപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ കൽപകഞ്ചേരിയിലേക്ക് ഓഫീസുകൾ മാറ്റിയാൽ ജനങ്ങൾക്ക് ഏകദേശം 22 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നും അതിനാൽ സർക്കിൾ ഓഫീസ് തിരൂരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മലപ്പുറം എസ്.പിക്ക് നിവേദനം നൽകിയ സംഘത്തിൽ ബി.ജെ.പി വേങ...

MTN NEWS CHANNEL

Exit mobile version