വേങ്ങര: റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച മുൻ വില്ലേജ് ഓഫീസറും കച്ചേരിപ്പടി സ്വദേശിയുമായ ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ (74) അന്തരിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ സഹോദരനാണ്.ഭാര്യ: ഖദീജ.മക്കൾ: അലി അക്ബർ, സിദ്ധീഖ്, ഫസലു റഹിമാൻ, സദീഖ, സഹിദ.മരുമക്കൾ: ഷക്കീല, നാദിയ, അൻവർ സാദത്ത്, ഷറഫുദ്ദീൻ.മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 5 മണിക്ക് പത്തുമൂച്ചി കോരംകുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
