ഊരകം: ഊരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഒ.കെ.എം നഗർ എടരിയിൽ ബൈപ്പാസ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർമാരായ എം.ടി അലവി, കെ. ചന്തു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.പി അലസ്സൻ ഹാജി, ടി. നൗഷാദ്, കെ.കെ ഹംസ മാസ്റ്റർ, ടി. അബ്ദു ഹാജി, കെ.ടി അസൈൻ, കെ.ടി അബ്ദുൽ മജീദ്, കെ.ടി അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എം.ടി അബ്ദുറഹ്മാൻ സ്വാഗതവും ടി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. കെ.ടി.എ റഷീദ്, ടി.പി മൊയ്തീൻ, എൻ.ടി മൻസൂർ, കെ.ടി അലവിക്കുട്ടി, എം. സൈതലവി, ടി. മൂസ, കീരി അബ്ദു, പി.പി മുഹമ്മദലി മുസ്ലിയാർ, എം.ടി മുഹമ്മദ്, ടി.പി മുസ്തഫ, പി. ഫൈസൽ, ടി. അലവി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
