കോട്ടക്കൽ: ചങ്കുവെട്ടിയിൽ നിന്നും 13 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മേൽമുറി സ്വദേശി ചോലക്കൽ വീട്ടിൽ ജസീലുദ്ധീനെയാണ് (36) പിടികൂടിയത്. മലപ്പുറം ഡാൻസാഫ് (DANSAF) ടീമും കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
