വേങ്ങര: രാജ്യ തലസ്ഥാനത്തെ തുറന്ന ജയിലിലാക്കി ജനാധിപത്യ അഭിപ്രായ പ്രകടനങ്ങളെയും സമരങ്ങളെയും അടിച്ചമർത്തി ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടമായി മാറ്റിയിരിക്കയാണ് മോഡി ഗവൺമെന്റ്. ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന BJP ഗവൺമെന്റും നരേന്ദ്ര മോദിയും പുതിയ പ്രക്ഷേപത്തിന് മുന്നിൽ മുട്ടുമടക്കുമെന്നും ഡൽഹിയിലെ പ്രക്ഷോപ പരമ്പര പുതിയ പ്രതീക്ഷയാണന്നും RJD നിയമസഭാ കക്ഷി നേതാവ് PK പ്രവീൺ MLA RJD ജില്ലാ ക്യാമ്പ് ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. RJD സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപറ്റ മുഖ്യ പ്രഭാഷണം നടത്തി. RJD ജില്ലാ പ്രസിഡന്റ് അഡ്വ എം. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ക്യാമ്പിൽ RJD സംസ്ഥാന സെക്രട്ടറി ഡോ A. രബിജ, അലി പുല്ലിത്തൊടി , എം. സിദ്ധാർത്ഥൻ, NP മോഹൻ രാജ്, അബ്ദുറഹിമാൻ മൗലവി, ഹംസ എടവണ്ണ, C. ശിഹാബുദ്ധീൻ , എൻ. അബ്ദു റഹീം , എഞ്ചിനിയർ മൊയ്തീൻ കുട്ടി ചന്ദ്രൻ നീലാമ്പ്ര, വേണു അഴിഞ്ഞിലം, OP ഇസ്മയിൽ , മുക്താർനിഹാസ് , ഹനീഫ പാറയിൽ, എസ് കമറുദ്ധീൻ,അബൂബക്കർ ചേലേക്കോടൻ , TK മുരളീധരൻ , സെയ്ദ പാണക്കാടൻ, TK. കേശവൻ നമ്പീശൻ , TK രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
