Thursday, October 22News That Matters

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എൻ-ഫ്രീ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) എന്നീ പ്രസ്ഥാനങ്ങളുടെ സഹസ്ഥാപകനുമായ സോഷ്യോ വാസു എന്ന ചെറുവണ്ണൂർ വാസുവേട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് സംയുക്ത പ്രവർത്തക യോഗം. എൻ-ഫ്രീ, വി.കെ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.

സംയുക്ത പ്രവർത്തക യോഗത്തിൽ ദേശീയ ചെയർമാൻ അലവി കക്കാടർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, നാസർ ഡിബോണ, കെ.പി.എസ് ആബിദ് തങ്ങൾ, അഡ്വ. അബ്ദു റഹ്മാൻ കാരാട്ട്, ടി.പി വിജയൻ, സമദ് ചേറൂർ, കണ്ണാട്ടി ബഷീർ, സി.ടി രാജു മഞ്ചേരി, അഡ്വ. കെ.സി അഷ്റഫ്, സലീം കോൽമണ്ണ എന്നിവർ സംസാരിച്ചു. ചടങ്ങിന് മോഹൻ ഐസക് സ്വാഗതവും സി.ടി.പി നാസർ നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version