Wednesday, September 17News That Matters
Shadow

Author: admin

ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യു.ടി. അബൂബക്കർ അധ്യക്ഷനായിരുന്നു. "ഓസോൺ സുഷിരങ്ങൾ" എന്ന വിഷയത്തിൽ പി. ജാഫർ ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഓസോൺ പാളിയുടെ ഭദ്രതയിലെയും പ്രധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. ചടങ്ങിൽ കെ.വി. സാബിറ, ഫാത്തിമ ഹിബ, സുൽത്താൻ എന്നിവർ പ്രസംഗിച്ചു....
കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.

IDUKKI, LOCAL NEWS
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണം നടക്കുമ്പോളാണ് അപകടം. സമീപത്ത് സംരക്ഷണഭിത്തി നിര്‍മാണവും നടക്കുന്നുണ്ടായിരുന്നു. ഈ ഭിത്തിക്ക് താഴെ നിന്ന് ജോലി ചെയ്യുന്ന സമയത്താണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീണത്. ഇവിടെ മഴയുമുണ്ടായിരുന്നു. മണ്ണ് മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടവരില്‍ ഒരാളുടെ ശരീരാവശിഷ്ടങ്ങളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെ ആളുടെ മൃതദേഹവും ലഭിച്ചത്....
എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സ്നേഹലോകം ഈ മാസം 28ന് പെരുവള്ളൂർ കാടപ്പടിയിൽ

എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സ്നേഹലോകം ഈ മാസം 28ന് പെരുവള്ളൂർ കാടപ്പടിയിൽ

MALAPPURAM
പെരുവള്ളൂർ : തേഞ്ഞിപ്പലം സോൺ സ്നേഹലോകം സ്വാഗതസംഘം നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ രൂപീകരിച്ചു. തിരുനബിയുടെ 1500-)0 ജന്മദിനത്തോടനുബന്ധിച്ച് തിരുനബിയെ അറിയുവാനും പഠിക്കുവാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് സ്നേഹലോകം. തേഞ്ഞിപ്പലം സോൺ സ്നേഹലോകം സെപ്റ്റംബർ 28ന് പെരുവള്ളൂർ കാടപ്പടിയിൽ നടക്കും. സോൺ പ്രസിഡണ്ട് ഷംസുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ കെ ടി ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി ഡോ ഫൈള്, അബു പടിക്കൽ, നാസർ ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി അഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി (ചെയർമാൻ), ബഷീർ അഹ്സനി, എൽകെഎം ഫൈസി, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുസലാം സഖാഫി (വൈസ് ചെയർമാൻ), ജാഫർ അഞ്ചാലൻ (ജനറൽ കൺവീനർ), കെ ടി സുബൈർ ഹാജി, മുഹമ്മദ് ജുനൈദ് സഖാഫി, സി പി മുഹമ്മദ്,ടി കെ...
ചെവിടിക്കുന്നൻ ഈസക്കുട്ടി മരണപ്പെട്ടു

ചെവിടിക്കുന്നൻ ഈസക്കുട്ടി മരണപ്പെട്ടു

MARANAM
കുഴിപ്പുറം: കുഴിപ്പുറം വായനശാലക്ക് സമീപമുള്ള പരേതനായ ചെവിടിക്കുന്നൻ അബ്ദുറഹ്മാൻ മാസ്റ്ററുടെ മകൻ ഈസക്കുട്ടി(വയസ്സ്:64) മരണപ്പെട്ടു. ഭാര്യ കിഴക്കേച്ചാലിൽ റംല. മക്കൾ :റഹീസ്, റഹീബ്, രഹീല. മരുമകൾ :ബഹ്ജത്. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11മണിക്ക് കുഴിപ്പുറം മസ്ജിദുൽ ഹുദയിൽ നടക്കുന്നതാണ്.
കുറ്റാളൂർ ബദ്റുദ്ദുജ മീലാദ് സമ്മേളനം നാളെ നടക്കും

കുറ്റാളൂർ ബദ്റുദ്ദുജ മീലാദ് സമ്മേളനം നാളെ നടക്കും

VENGARA
വേങ്ങര: രണ്ടു പതിറ്റാണ്ടുകാലമായി വേങ്ങര കുറ്റാളൂരില്‍ വൈജ്ഞാനിക ആത്മീയ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ മീലാദ് മഹാസമ്മേളനവും തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത് വാര്‍ഷികവും നാളെ (ചൊവ്വ) കുറ്റാളൂര്‍ സ്വബാഹ് സ്‌ക്വയറില്‍ നടക്കും. മദ്ഹുറസൂല്‍ പ്രഭാഷണം, മീലാദ് ബഹുജന റാലി, പ്രവാചക പ്രകീര്‍ത്തനം, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. രാവിലെ സമ്മേളന നഗരിയില്‍ ഊരകം മഹല്ല് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഖാസി ഒ.കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. നാളെ (ചൊവ്വ) വൈകുന്നേരം 4.30ന് കുറ്റാളൂരില്‍ നിന്ന് ആരംഭിക്കുന്ന ബഹുജനറാലി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. ആയിരക്കണക്കിന് പ്രവാചക സ്നേഹികള്‍ അണിനിരക്കുന്ന റാലിക്ക് വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ മിഴിവേകും. വൈകുന്നേരം ആറ് മണിക്ക് വേങ്ങര ടൗണില്‍ റാലി ...
ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് 91 ശതമാനം വിജയം

ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് 91 ശതമാനം വിജയം

MALAPPURAM
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ (8ാം ബാച്ച്) പൊതു വിദ്യാഭ്യാസ വകുപ്പ് 2025 ജൂലൈയില്‍ നടത്തിയ പൊതുപരീക്ഷയില്‍ മലപ്പുറം ജില്ലയ്ക്ക് 91 ശതമാനം വിജയം. ജില്ലയില്‍ അഞ്ചു പഠിതാക്കളാണ് എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവര്‍ ജില്ലയില്‍ ആണ്. ഉയര്‍ന്ന ഗ്രേഡിലാണ് മറ്റു പഠിതാക്കളുടെയും വിജയം. പരീക്ഷ എഴുതിയ 2764 പേരില്‍ 2503 പേര്‍ വിജയിച്ചു. ഇതില്‍ 431 പുരുഷന്‍മാരും, 2072 സ്ത്രീകളും, 258 പട്ടിക ജാതിക്കാരും, 12 പട്ടിക വര്‍ഗക്കാരും 27 സവിശേഷ വിഭാഗത്തില്‍ പെട്ടവരുമാണ് പരീക്ഷ എഴുതിയത്. 72 വയസ്സുകാരന്‍ എന്‍ എം കുഞ്ഞിമോന്‍ ആണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്. ജി എച്ച് എസ് എസ് എടപ്പാള്‍ സെന്ററിലാണ് പരീക്ഷ എഴുതിയത്. ജില്ലയില്‍ 50 പഠനകേന്ദ്രങ്ങളിലായിരുന്നു ഇവരുടെ പഠനം. ഞായറാഴ്ചകളിലും, മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തിയ...
കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

KOLLAM, LOCAL NEWS
കൊല്ലം: മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍....
ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: ചാർജിലിടുന്ന മൊബൈൽ ഫോൺ നോട്ടമിടും, കണ്ണൊന്ന് തെറ്റിയാൽ മോഷണം; 2 ഫോണുകളുമായി പ്രതി പിടിയിൽ

ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: ചാർജിലിടുന്ന മൊബൈൽ ഫോൺ നോട്ടമിടും, കണ്ണൊന്ന് തെറ്റിയാൽ മോഷണം; 2 ഫോണുകളുമായി പ്രതി പിടിയിൽ

ERANANKULAM, LOCAL NEWS
കൊച്ചി: ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്, റെയിൽവേ സ്റ്റേഷനുകളിൽ വിലയേറിയ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുമ്പോൾ ജാഗ്രത. കണ്ണൊന്ന് തെറ്റിയാൽ മൊബൈലിന്‍റെ പൊടിപോലും കിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുന്നതും നോക്കി തക്കം പാർത്തു കള്ളന്മാർ ഉണ്ടെന്നും ജാഗ്രത വേണമെന്നും റെയിൽവെ പൊലീസ്.  ഇത്തരത്തിൽ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കള്ളനെ ആർപിഎഫ് സ്ക്വാഡ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശിയായ ജോസഫ്. എ ആണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആണ് മോഷണ ശ്രമത്തിനിടെ ജോസഫിനെ പൊലീസ് കൈയ്യോടെ പിടികൂടിയത്. പ്ലാറ്റ് ഫോമിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോണാണ് ജോസഫ് അറസ്റ്റ് ചെയ്തത്. ഫോൺ നഷ്ടപ്പെട്ടതറിഞ്ഞ് തിരുവനന്തപുരം സ്വദേശി റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ആർപിഎഫ് സ്പെഷ്യൽ സ്‌ക...
എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

MALAPPURAM
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജിയിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ സെന്റർ ഹെഡ് എം.വൈഷ്ണവ് നിർവഹിച്ചു. ട്രെയിനർ യാഹ്യ മാലിക് പരിശീലനത്തിന് നേതൃത്വം നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തന രീതികൾ,സുരക്ഷ മാനദണ്ഡങ്ങൾ,ബാറ്ററി ടെക്നോളജി, ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.അസാപ് കേരളയുടെ നേതൃത്വത്തിൽ പുതിയ തലമുറയുടെ ഗതാഗത സാങ്കേതിക വിദ്യകൾ ഉദ്യോഗസ്ഥർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്....
അമ്പലവൻ കാരാട്ട്  ഇബ്രാഹിംകുട്ടി മരണപ്പെട്ടു

അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി മരണപ്പെട്ടു

MARANAM
പറപ്പൂർ: പാലാണി അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി എന്ന ബാവ 47 അന്തരിച്ചു. പറപ്പൂർ സർവീസ് ബാങ്ക് പാലാണി ശാഖയിലെ നിക്ഷേപ പിരിവുകാരനാണ്. വാർഡ് മുസ്ലിം ലീഗ് ട്രഷറർ, സിറാജുൽ ഹുദ മദ്രസ്സ കമ്മറ്റി, ഹരിത ചാരിറ്റി സെൽ എന്നിവയുടെ ഭാരവാഹിയാണ്. പിതാവ് പരേതനായ മുഹമ്മദ് മുസ്ലിയാർ, മാതാവ്: ഖദീജ.ഭാര്യ: മസ്റൂറ പൂവിൽ, മക്കൾ: മുഹമ്മദ് നബീൽ, മുഹമ്മദ് നിദിൽ,നിഹ് ന.സഹോദരി: ഫാത്തിമ. ഖബറടക്കം 15/09/24 (തിങ്കൾ) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ....
കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ മിനി റോഡ് അത്താണികുണ്ട് സ്വദേശി കോട്ടയിൽ അലവി കുട്ടി മാസ്റ്റർ എന്നവരുടെ മകൻ വേങ്ങര ടൗൺ പുത്തൻപള്ളി ജനറൽ സെക്രട്ടറി കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി (72) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കും.
ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പറയുന്നു. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. 'കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്‌പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.' 'വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണ്. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൊല്...
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു  വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു

Accident
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂള്‍പടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.സലീനയും മകനും ബന്ധുവീട്ടില്‍ പോയി തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തില്‍ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച...
കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു

കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു

MARANAM
വേങ്ങര താഴെ അങ്ങാടി മാട്ടിൽ കരുവേപ്പിൽ കുണ്ട് സ്വദേശി പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹ്മാനാജി (ഇപ്പു) എന്നവരുടെ മകൻ കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ പള്ളിയിൽ നടക്കും.
ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി

ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി

TIRURANGADI
തിരൂരങ്ങാടി : സാധാരണക്കാരായ പൊതുജനങ്ങൾക്കെതിരെ പോലീസ്സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂര പീഡനങ്ങൾ ഇല്ലാതാക്കാൻ ആന്റ്റി ടോർച്ചർ ലോ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല പ്രതിഷേധ പോസ്റ്റർ കാംപയിന്റെ ഭാഗമായി ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പാർട്ടി പ്രവർത്തകർ തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി ഷമീം ഹംസ പി ഓ, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സാദിഖ് തെയ്യാല, ഫൈസൽ ചെമ്മാട്, ഫിറോസ് പരപ്പനങ്ങാടി, അബ്ദുൽ റഹീം പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു....
ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി സലാലയില്‍ നിര്യാതനായി

ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി സലാലയില്‍ നിര്യാതനായി

GULF NEWS
ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നൻ വീട്ടില്‍ ഫസലു റഹ്‌മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്ബാണ് വിവാഹിതനായത്. ഭാര്യ റിസ്‌വാന തസ്നി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികള്‍ അറിയിച്ചു. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയില്‍ എത്തിയിട്ടുണ്ട്....
ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

CRIME NEWS
തവനൂർ സെൻട്രല്‍ ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസി. പ്രിസണ്‍ ഓഫീസർ എസ്‌ ബർഷത്ത് ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി.
അമീബിക് മസ്തിഷ്‌ക ജ്വരം കരുതലും ജാഗ്രതയും അനിവാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം കരുതലും ജാഗ്രതയും അനിവാര്യം

Health & Tips
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച്‌ സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്ബ്ര സ്വദേശി ചാലിപ്പറമ്ബ് മണ്ണാറക്കല്‍ ഷാജി(44)യുടെ മരണമാണ് അവസാനത്തേത്. ഈ വർഷം രോഗം ബാധിച്ച്‌ 16 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ എട്ടുപേരാണ് മരിച്ചത്. മാത്രമല്ല, 38 പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച്‌ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിരോധനടപടികള്‍ ശക്തം രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പ്രതിരോധ പ്രവർത...
യുവതിയെയും സഹോദരനെയും ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

യുവതിയെയും സഹോദരനെയും ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

MALAPPURAM
ജോലി കഴിഞ്ഞ് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയും അവരുടെ സഹോദരനെയും ആക്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാൻ (29) എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് കാവുങ്ങല്‍ ബൈപ്പാസ് റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സഹോദരനെയും പ്രതികള്‍ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. വഴിയില്‍ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ യുവതിയുടെ മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു....
വില്‍പനക്കായി സൂക്ഷിച്ചിരുന്ന MDMA യുമായി മൂന്നംഗ സംഘത്തെ പിടികൂടി

വില്‍പനക്കായി സൂക്ഷിച്ചിരുന്ന MDMA യുമായി മൂന്നംഗ സംഘത്തെ പിടികൂടി

MALAPPURAM
വില്‍പനക്കായി സൂക്ഷിച്ചിരുന്ന എം. ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അ ഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘത്തിന്റെ നേതൃത്വത്തില്‍ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് സംഘത്തെ പി ടികൂടിയത്. സംഘത്തില്‍ നിന്ന് 50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാര്‍ എന്നിവ പിടിച്ചെടുത്തു. നേരത്തെ വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെ ഖത്തറില്‍ നിന്നും പിടിയിലായി അഞ്ച് വര്‍ഷം ഖത്തര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച പ്രതികള്‍ രണ്ട് വര്‍ഷം മുമ...

MTN NEWS CHANNEL