വേങ്ങര: അരിക്കുളം പൂളക്കപറമ്പ് സ്വദേശി പരേതനായ മുള്ളൻ അയ്മുദുവിന്റെ ഭാര്യ മുള്ളൻ ഫാത്തിമ (തയ്യിൽ തൊടിക - 97) അന്തരിച്ചു. ഹൈദ്രസ്, മുഹമ്മദ് ഹംസ, ബിരിയാമു, കദീജ, സുബൈദ എന്നിവർ മക്കളാണ്. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ നടക്കും.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വിട്ടയച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി. ചോദ്യം ചെയ്യലിൽ കുഞ്ഞുമുഹമ്മദ് തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങുമായി ബന്ധപ്പെ...
കൊണ്ടോട്ടി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പരിചയം നടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ച പുൽപ്പറ്റ ആരേക്കോട് സ്വദേശി താരാൻപിലാക്കൽ അബ്ദുൽ ഗഫൂർ (46) കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ വെച്ച് പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ പെൺകുട്ടി ഓടുന്ന വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ചാട്ടത്തിനിടയിൽ കുട്ടിയുടെ കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടക്കത്തിൽ മാനഹാനി ഭയന്ന് കുട്ടിയും കുടുംബവും വിവരം പുറത്തുപറയാൻ മടിച്ചിരുന്നുവെങ്കിലും നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടുകാരെ കണ്ട് നിയമവശങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നെങ്കിലും പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയില...
വേങ്ങര: ലീഡർ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി മെമ്പർ എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. ടി.കെ. മൂസക്കുട്ടി, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് മെമ്പർമാരായ വി.ടി. മൊയ്തീൻ, വി.കെ. ചന്ദ്രമോഹനൻ, കൈപ്രൻ ഉമ്മർ, ഇ.വി. കുഞ്ഞാപ്പു പാണ്ടികശാല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. ആസിഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി. അർജുൻ, സി.വി. മുജീബ്, ഷണ്മുഖദാസ് ടി.പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു....
സതേൺ റെയിൽവേയുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തിരൂർ റെയിൽവേ സ്റ്റേഷന് നിർണ്ണായക നേട്ടങ്ങൾ. ചെന്നൈയിൽ ചേർന്ന സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്ററ്റീവ് കമ്മിറ്റി യോഗത്തിലാണ് യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ ഉണ്ടായത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ സതേൺ റെയിൽവേയുടെ മെഡിക്കൽ ഫെസിലിറ്റീസ് സെന്റർ തുടങ്ങണമെന്ന കമ്മിറ്റി അംഗം എ.കെ.എ നസീറിന്റെ ആവശ്യത്തിന് ജനറൽ മാനേജർ ആർ.എൻ സിംഗ് അനുകൂല മറുപടി നൽകി. യാത്രക്കാരുടെ ദീർഘകാല ആവശ്യമായ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസിന് (20634, 20633) തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. ഇതിനു പുറമെ, ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കണമെന്ന ആവശ്യത്തിലും റെയിൽവേ ബോർഡിന് ശുപാർശ നൽകുമെന്ന് ജി.എം ഉറപ്പുനൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ റെയിൽവേ യാത്രാ...
മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തിരിച്ചുള്ള പുതുക്കിയ എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. അര്‍ഹരായ ഒരാള്‍ പോലും എസ്.ഐ.ആര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇന്ന് മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും പുന:ക്രമീകരിച്ചു. പുതുതായി ജില്ലയില്‍ 784 പുതിയ പോളിംഗ് സ്റ്റേഷനുക...
തിരൂരങ്ങാടി: മുസ്ലിം ലീഗ് മുൻ സംസ്ഥാന ട്രഷററായിരുന്ന മർഹൂം എം.കെ. ഹാജി സാഹിബിന്റെ പൗത്രനും, പരേതനായ എം.കെ. അബ്ദു സമദ് സാഹിബിന്റെ മകനുമായ തിരൂരങ്ങാടി മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന കമ്മിറ്റി നിർവാഹക സമിതി അംഗമായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷനുമായ എം.കെ. ബാവ ഇദ്ദേഹത്തിന്റെ പിതൃസഹോദരനാണ്. കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമയാണ് ഭാര്യ. റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് എന്നിവർ മക്കളാണ്. മയ്യിത്ത് ദർശിക്കുന്നതിനും നമസ്കരിക്കുന്നതിനുമായി തിരൂരങ്ങാടി യത്തീംഖാനയിൽ സൗകര്യമുണ്ടായിരിക്കും. തുടർന്ന് ബുധനാഴ്ച (24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടക്കും. ഇതിന് ശേഷം മേലേചിന പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് മറവ് ചെയ്യും....
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി ചാലിൽ മൊയ്‌ദീൻ കുട്ടി ഹാജി (74) അന്തരിച്ചു. കുറ്റാളൂർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവവും ആയിരുന്നു. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മാതൊടു പള്ളിയിൽ നടക്കും.
കൊച്ചി: വാഹനാപകടത്തെത്തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് വഴിയരികിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് അസാധാരണ സാഹചര്യത്തിൽ യുവാവിന്റെ ജീവൻ കാത്തത്.ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ബൈക്ക് യാത്രക്കാരനായ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തെ പരിക്കിനെത്തുടർന്ന് ശ്വാസനാളം രക്തം കട്ടപിടിച്ച് പൂർണ്ണമായും അടഞ്ഞ അവസ്ഥയിലായിരുന്നു. ശ്വാസം കിട്ടാതെ 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന മരണാസന്നമായ അവസ്ഥയിലേക്ക് ലിനീഷ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരായ ഡോക്ടർമാർ ഉടൻ തന്നെ ഇടപെടുകയായിരുന്നു.ആശുപത്രിയിലെത്തിക്കാൻ സ...
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിലായി. എടപ്പാൾ വട്ടംകുളം പുതൃകാവീട്ടിൽ പി. സഹദിനെ (19) ആണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. പിന്നീട് യുവതി ഇയാളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലുള്ള വിരോധം കാരണമാണ് കൈവശമുള്ള ചിത്രങ്ങൾ പരാതിക്കാരിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുനൽകി അപമാനിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഈ അക്കൗണ്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്...
പാലക്കാട് : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് 14 വയസ്സുകാരൻ മരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ നഫീസ മൻസിലിൽ അഹമ്മദ് നിഷാദിന്റെയും (നാച്ചു) പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്കൂളിലെ വിദ്യാർത്ഥിയാണ് റിയാൻ.പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു റിയാനും കുടുംബവും. ഇന്നലെ രാത്രി 7:30-ഓടെ സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ റിയാൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റിയാന്റെ പിതാവ് അഹമ്മദ് നിഷാദ് കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ പി.ടി.എ പ്രസിഡന്റാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ 1,191 തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകള്‍, ചെക്കോട്, തൃക്കലങ്ങോട്, മംഗലം, വെട്ടം, തിരുവനങ്ങാട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകള്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ എന്നിവയുടെ കാലാവധി പിന്നീടാണ് അവസാനിക്കുക. ഇന്നാണ് പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10നും കോർപ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ചടങ്ങിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിൻ്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷൻ,...
ഊരകം: ഒ.കെ.എം നഗർ തെക്കിൽ പറമ്പിൽ പരേതനായ അലവി ഹാജിയുടെ മകൻ അബ്ദുൽ അസീസ് ദാരിമി (59) അന്തരിച്ചു. ഭാര്യ: സാജിത. മക്കൾ: റൈഹാനത്ത്, റസീന, ഫായിസ്, ഷറഫിയ. പരേതന്റെ ജനാസ നമസ്‌കാരം നാളെ (ഞായർ) രാവിലെ 9 മണിക്ക് ഊരകം പുളിക്കപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
മഞ്ചേരിയിൽ വിൽപ്പനക്കായി സൂക്ഷിച്ച അതിമാരക രാസലഹരിയുമായി രണ്ടുപേരെ പോലീസ് പിടികൂടി. 18.67 ഗ്രാം എം.ഡി.എം.എ (MDMA) ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മഞ്ചേരി പട്ടർക്കുളം സ്വദേശി പുതുശ്ശേരി വീട്ടിൽ സൈനുദ്ധീൻ, ഇയാളുടെ സഹായി കരുവമ്പ്രം വെസ്റ്റ് സ്വദേശി മൈലംപുറത്ത് വീട്ടിൽ ധനുഷ് എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരും. മലപ്പുറം ഡാൻസാഫ് (DANSAF) സബ് ഇൻസ്‌പെക്ടർ യാസിർ എ.എമ്മിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന....
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്....
കോട്ടക്കൽ നഗരസഭയിലെ 27-ാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച നിയുക്ത കൗൺസിലർ സുഫൈറ ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വോയ്‌സ് സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുഫൈറ ബാബു 19-12-2025 കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) പരാതി നൽകി. വിജയത്തിന് പിന്നാലെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള അസത്യമായ സന്ദേശങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിനിന്റെ' ഭാഗമായി ജില്ലയിൽ മെഗാ മാരത്തോണ്‍ സംഘടിപ്പിച്ചു. 'യുനൈറ്റഡ് ടു എന്‍ഡ് ഡിജിറ്റല്‍ വയലന്‍സ് എഗൈന്‍സ്റ്റ് ഓള്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ്' എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ മാരത്തോൺ നടന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടര്‍ ബംഗ്ലാവില്‍ നിന്നാരംഭിച്ച മാരത്തോണ്‍ പൊലിസ് സ്റ്റേഷന്‍ വഴി സഞ്ചരിച്ച് കളക്ടറേറ്റ് പരിസരത്താണ് സമാപിച്ചത്. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ഗോപകുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫ്രണ്ട്സ് കോട്ടക്കുന്ന്, ഷാജു റോഡ് റസിഡെന്‍സ് അസോസിയേഷന്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം, വൈ.എം.സി.എ തുടങ്ങിയ വിവിധ സംഘടനകളിലെ ഭാരവാഹികളും വനിതാ ശിശു വികസന വകുപ്പിലെ ജീവനക്...
മലപ്പുറം: ജില്ലയിൽ എൽ.കെ.ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ച മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. സ്കൂൾ ബസിന്റെ പിൻസീറ്റിൽ വെച്ച് പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു....
തിരൂരങ്ങാടി: നൂറുൽ ഇസ്‌ലാം മദ്രസയിൽ ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ആഘോഷപരിപാടികളുടെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ-സാംസ്കാരിക മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ. അബ്ദുൽ നാസർ മാസ്റ്റർ അറബി ഭാഷാദിന സന്ദേശം നൽകി. ഭാഷയുടെ ചരിത്രപ്രാധാന്യവും വർത്തമാനകാല പ്രസക്തിയും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഒ.പി. അനീസ് ജാബിർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വി. അലി മാസ്റ്റർ, കെ. ജംഷീന ...
ദുബൈ: നാട്ടിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും മുസ്ലിം ലീഗിനും ഉണ്ടായ മുന്നേറ്റം ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി. ദുബൈ കെഎംസിസിയിൽ ചേർന്ന മണ്ഡലം പ്രവർത്തക സമിതി യോഗത്തോട അനുബന്ധിച്ച് പച്ച ലഡ്ഡു വിതരണം ചെയ്തും കേക്ക് മുറിച്ചുമായിരുന്നു നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിച്ചത്. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ എ.പി, മുസ്തഫ വേങ്ങര, ദുബൈയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ചേറൂർ യതീംഖാന ഹൈസ്‌കൂൾ പ്രിൻസിപ്പൽ അസീസ് മാസ്റ്റർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു....