Monday, July 27News That Matters
Shadow

Author: admin

വേങ്ങരയിലെ ഗതാഗതക്കുരുക്കും ആരോഗ്യരംഗത്തെ പ്രതിസന്ധികളും പരിഹരിക്കണം: വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനം നൽകി

വേങ്ങരയിലെ ഗതാഗതക്കുരുക്കും ആരോഗ്യരംഗത്തെ പ്രതിസന്ധികളും പരിഹരിക്കണം: വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനം നൽകി

VENGARA
വേങ്ങര: വേങ്ങര മണ്ഡലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, തദ്ദേശീയമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു. വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) കിടത്തിച്ചികിത്സയും ഡയാലിസിസ് സെന്ററും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ അടിയന്തിരമായി ലഭ്യമാക്കുക, വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കുക, കണ്ണമംഗലം പടപ്പറമ്പ് എസ്.സി (SC) കോളനിയിൽ അങ്കണവാടിക്കായി പുതിയ കെട്ടിടം നിർമ്മിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വേങ്ങരയിലെ ജനങ്ങൾ നേരിടുന്ന ഈ അടിസ്ഥാന പ്രശ്നങ്ങളിൽ എത്രയും വേഗം അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ...
പ്രതിരോധ വാക്‌സിനുകള്‍ക്കായി വിപുലമായ ക്യാംപയിന്‍ സംഘടിപ്പിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

പ്രതിരോധ വാക്‌സിനുകള്‍ക്കായി വിപുലമായ ക്യാംപയിന്‍ സംഘടിപ്പിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

MALAPPURAM
നിര്‍ബന്ധിത വാക്‌സിനുകള്‍, മറ്റ് അടിയന്തരമായ പ്രതിരോധ വാക്‌സിനുകള്‍ എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രതിരോധ ക്യാംപയിന്‍ സംഘടിപ്പിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.പറഞ്ഞു. ആസൂത്രണ സമിതി ഹാളില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് എം.പി.ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുല്‍സമദ് സമാദാനി എം.പി., ടി.വി.ഇബ്രാഹിം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.ആര്‍.ഡി.എ.പ്രൊജക്ട് ഡയറക്ടര്‍ നൈസി റഹ്‌മാന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ചെറുക്കുന്ന എച്ച്.പി.വി.വാ...
വായനാദിനാചരണം: യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു

വായനാദിനാചരണം: യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു

TIRURANGADI
ചെട്ടിയാൻകിണർ: ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസ്. ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാദിനാചരണ പരിപാടിയിൽ വെച്ച് യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു.ചടങ്ങിൽ മേഘ രാമകൃഷ്ണൻ പുസ്തക പരിചയം നടത്തി. താനൂർ ബി.ആർ.സി (BRC) കോർഡിനേറ്റർ ശരത്, സുഷമ, രഞ്ജുഷ, അജിത എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. അസൈനാർ എടരിക്കോട് അധ്യക്ഷത വഹിച്ച പരിപാടിക്ക് ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതവും ബിജില എസ്. നന്ദിയും രേഖപ്പെടുത്തി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വേങ്ങരയിൽ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന: 5 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

വേങ്ങരയിൽ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന: 5 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

VENGARA
വേങ്ങര: 'ക്ലീൻ ഷോട്ട്' ക്യാമ്പെയ്ന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി വേങ്ങരയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, തട്ടുകടകൾ, മറ്റ് ഭക്ഷ്യവസ്തു വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുക, ലൈസൻസ്, ജീവനക്കാരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ റിപ്പോർട്ട് എന്നിവ ലഭ്യമാക്കാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ പിഴ ചുമത്തി. മുപ്പതിനായിരം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. രാത്രികാലങ്ങളിലടക്കം നടത്തുന്ന ഈ കർശന പരിശോധന വരും ആഴ്ചകളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട് ചേർന്ന ഇന്റർ സെക്ടറൽ മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്ര...
പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

KERALA NEWS
മലപ്പുറം: പെട്രോളിയം മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധികൾക്കും വ്യാജ ഡീസൽ കടത്തിനുമെതിരെ മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (MDHPDA) പ്രതിനിധികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. അസോസിയേഷൻ മുഖ്യ രക്ഷാധികാരി എ.കെ.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 11.30-ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറിയത്. സംസ്ഥാനത്തെ ഇന്ധന ഡീലർമാർ നേരിടുന്ന പ്രധാന പ്രതിസന്ധികളായ വ്യാജ ഡീസൽ വിപണനം, മാഹിയിൽ നിന്നും അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് വൻതോതിൽ ഡീസൽ കടത്തുന്നത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം തുടങ്ങിയ വിവിധ വിഷയങ്ങൾ നിവേദനത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനത്തിലെ ആവശ്യങ്ങൾ വിശദമായി പഠിച്ച ശേഷം, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ അടിയന്തിരമായി ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറ...
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

VENGARA
വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. ജി.യു.പി.എസ്. ക്ലാരിയിൽ വെച്ച് നടന്ന ശിൽപശാല കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പ്രഹ്ലാദ കുമാർ എം. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം സിയാദ് വി. മുഖ്യവിഷയ അവതരണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ഗംഗാധരൻ കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിനേഷ് വി. സ്വാഗതവും വിപിൻ കെ. നന്ദിയും രേഖപ്പെടുത്തി....
വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾക്ക് സ്വീകരണം നൽകി.

വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾക്ക് സ്വീകരണം നൽകി.

VENGARA
വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡണ്ട് എം കെ സൈനുദ്ദീൻ ഹാജി, ജനറൽ സെക്രട്ടറി ടി ശിവശങ്കരൻ നായർ,ട്രഷറർ എൻ മൊയ്തീൻ ഹാജി, വർക്കിംഗ് പ്രസിഡണ്ട് പി അബ്ദുൽ അസീസ് ഹാജി തുടങ്ങിയ 16 അംഗ .ഭാരവാഹികൾക്ക് വേങ്ങര എംടി എൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. ഡോ.കെ എം അബ്ദുവിൻ്റെ അധ്യക്ഷതയിൽ വേങ്ങര പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ പ്രജീഷ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പികെ അബൂ താഹിർ മുഖ്യാഥിതിയായിരുന്നു. പഞ്ചായത്തംഗം എൻപി അസൈനാർ, കാമ്പ്രൻ കരിം,നവാസ് കോട്ടക്കൽ, അൽസലാമ മീരാൻ,വിപി റഷീദ്, പിപിഎ ബാവ, എകെ ഹംസ, എംകെ റസാക്ക്, ടികെ അലവി കുട്ടി, പികെ കുട്ടി,ബംഗാളത്ത് കുഞ്ഞുട്ടി ഹാജി എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് എം കെ സൈനുദീൻ ഹാജി മറുപടി പ്രസംഗം നടത്തി. കെടിഎ സമദ് സ്വാഗതവും സിഎം സബാഹ് നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാ...
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂൺ മാസത്തിൽ മാത്രം 120 കേസുകൾ

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂൺ മാസത്തിൽ മാത്രം 120 കേസുകൾ

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ ജൂൺ മാസത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്തൊട്ടാകെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, നിപ (Nipah) നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലും ഐസൊലേഷനിലും കഴിഞ്ഞിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളും മുൻകരുതലും: മനുഷ്യന്റെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, കടുത്ത വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ, രോഗബാധിതരായ എല്ലാവരിലും ഒ...
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൻ മോഷണം; ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൻ മോഷണം; ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

MALAPPURAM
പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോർ പമ്പ് സെറ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ പലപ്പോഴായി മോഷ്ടിച്ച ആറംഗ സംഘത്തെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടി.ബി ആശുപ്രതിക്ക് സമീപം താമസിക്കുന്ന ഷഹദ് (24), മുക്കാടി സ്വദേശി നാസിൽ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്ലം (23) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഐസൊലേഷൻ വാർഡ് കെ കെട്ടിടത്തിൽ നിന്നാണ് കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റ്, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ പ്രതികൾ കവർന്നത്. രാത്രി കാലങ്ങളിൽ സ്കൂട്ടറുകളിലെത്തിയാണ് ഇവർ ഒന്ന...
ഇരുമ്പുചോല എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് വായനാദിന കിറ്റ് കൈമാറി

ഇരുമ്പുചോല എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് വായനാദിന കിറ്റ് കൈമാറി

TIRURANGADI
എ.ആർ നഗർ: വായനാദിനാചരണത്തിന്റെ ഭാഗമായി കെ.പി.എസ്.ടി.എ (KPSTA) എ.ആർ നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരുമ്പുചോല എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളടങ്ങിയ വായനാകിറ്റ് നൽകി. വായനാകിറ്റിന്റെ വിതരണോദ്ഘാടനം ബ്രാഞ്ച് പ്രസിഡന്റ് സി. അർഷദ് സ്കൂൾ ഹെഡ്മിസ്ട്രസ് ജി. സുഹ്റാബി ടീച്ചർക്ക് പുസ്തകം കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകൻ പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സി. നജീബ്, എം. ശശീന്ദ്രൻ, ഫവാദ്, സി. സുലൈഖ, എൻ. നജീമ, എം. ഫസീല, എ. സുഹ്റ, സി. ശബാന, നുസൈബ കാപ്പൻ, വി. സലീന, കെ. ആയിശാബി, താഹിറ, ഇ.കെ. ബബില ഫർസാന തുടങ്ങിയവർ സംസാരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ഊരകം കോട്ടുമല സ്വദേശി എം.കെ. സബാൻ മരണപ്പെട്ടു.

ഊരകം കോട്ടുമല സ്വദേശി എം.കെ. സബാൻ മരണപ്പെട്ടു.

MARANAM
വേങ്ങര: ഊരകം കോട്ടുമല സ്വദേശിയും മാമ്പ്രപ്പടിയിൽ താമസക്കാരനുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അഹമ്മദിന്റെ മകൻ എം.കെ. സബാൻ മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (18.06.2026 വ്യാഴാഴ്ച) വൈകുന്നേരം 5:00 മണിക്ക് കോട്ടുമല ജുമാ മസ്ജിദിലും, തുടർന്ന് 5:30-ന് കോട്ടുമല പാറക്കടവ് പള്ളിയിലും വെച്ച് നടക്കും.
കൈക്കൂലി കേസ്: തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

കൈക്കൂലി കേസ്: തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

MALAPPURAM
തിരൂർ: ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറെ മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറാണ് (47) പിടിയിലായത്.കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ച തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീൻ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരെ കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് വിനോദ് കുമാറിനും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായത്.പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകാനായി വിനോദ് കുമാർ 3,000 രൂപ നേരിട്ടും, 1,300 രൂപ ഗൂഗിൾ പേ വഴിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും....
കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: മണ്ഡലത്തിലെ മുഴുവൻ മദ്രസാധ്യാപകരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് മീറ്റ് മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് പ്രസിഡന്റ് അയ്യൂബ് കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം വെസ്റ്റ് ജില്ലാ മുഫത്തിഷ് ആബിദ് സലഫി മുഖ്യാതിഥിയായി. പുതിയ ഭാരവാഹികളായി അയ്യൂബ് കുന്നുമ്മൽ (പ്രസിഡന്റ്), മുനീർ താനാളൂർ (വർക്കിംഗ് പ്രസിഡന്റ്), സി.വി.എം. ഷെരീഫ് (സെക്രട്ടറി), സനിയ്യ ടീച്ചർ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. അബു മാസ്റ്റർ, ഹംസ പുതുപ്പറമ്പ്, റഫീഖ് അക്ബർ, സുൽഫിക്കർ അലി എന്നിവർ വൈസ് പ്രസിഡന്റുമാരും നബീൽ സ്വലാഹി, നൗഫൽ പി.കെ, റംല ടീച്ചർ, റജീന കെ.പി, ഷബീബ് ഹുസ്ന എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. പുതിയ അധ്യയന വർഷത്തിൽ അധ്യാപകർക്കായി എ.ഐ. പരിശീലനം നൽകുക, അന്നുജൂം പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിക്...
പത്മശ്രീ കെ.വി.റാബിയ സ്മാരക സേവന രത്ന പുരസ്കാരം ഡോ. എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം. റഫീഖിനും

പത്മശ്രീ കെ.വി.റാബിയ സ്മാരക സേവന രത്ന പുരസ്കാരം ഡോ. എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം. റഫീഖിനും

TIRURANGADI
തിരൂരങ്ങാടി: സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി അന്തരിച്ച പത്മശ്രീ കെ.വി. റാബിയയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ, സാംസ്കാരിക, ഭിന്നശേഷി, ജീവകാരുണ്യ, സ്ത്രീ ശാക്തീകരണ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. എം.എ. കബീറിന് 'സേവന രത്ന' പുരസ്കാരവും മുൻ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം എൻ.എം. റഫീഖിന് 'കർമ്മ ശ്രേഷ്ഠ' പുരസ്കാരവും നൽകും. ഭവനരഹിതരായ 18 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകിയതിനും, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും കാഴ്ച പരിമിതർക്കും നൽകിയ പിന്തുണകൾക്കും, അഗതികളായ മുന്നൂറോളം സ്ത്രീകൾക്ക് പെൻഷൻ നൽകുന്ന പദ്ധതികൾ അടക്കമുള്ള മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ. എം.എ. കബീറിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കുടുംബശ്രീയിലൂടെയുള്ള സ്ത്രീ ശാക്തീകരണം, നിർധനരായ വയോധികർക്ക് വിമാനയാത്ര ഒരുക്കൽ, സ്ത്രീക...
കേരള റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ നടന്നു

കേരള റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ നടന്നു

PARAPPANAGADI
പരപ്പനങ്ങാടി: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ ഐ.എൻ.ടി.യു.സി (INTUC) മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടി കോൺഗ്രസ് ഓഫീസിൽ വെച്ച് നടന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ ഹാജി പുത്തൻതെരുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.കെ. വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന കേരള സർക്കാരിനും പോലീസിനും കൺവെൻഷൻ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ലഹരിമുക്ത സമൂഹത്തിനായി ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ പങ്കാളികളാകുന്ന പോലീസ് ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ കൺവെൻഷനിൽ, പങ്കെടുത്തവർ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ചൊല്ലി. ചടങ്ങിൽ ഡി.സി.സി മെമ്പർ ഷാജഹാൻ, യു.ഡി.എഫ് ചെയർമാൻ ലത്തീഫ്, ഐ.എൻ.ടി.യു.സി പ്രസിഡന്റ് ഗഫൂർ എന്നിവർ സംസാരിച്ചു. സിദ്ദീ...
അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു) നിര്യാതനായി

അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു) നിര്യാതനായി

MARANAM
വലിയോറ: പുത്തനങ്ങാടി പൂക്കുളം ബസാർ സ്വദേശിയും പുത്തനങ്ങാടി ജുമാഅത്ത് പള്ളിയുടെ കാര്യദർശിയുമായിരുന്ന അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു - 70) നിര്യാതനായി. പരേതനായ അഞ്ചുകണ്ടൻ മമ്മൂട്ടി ഹാജിയുടെ മകനാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 5.30-ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
വാത്സല്യം ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സമ്മേളനവും പുരസ്കാര സമർപ്പണവും നടത്തി

വാത്സല്യം ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സമ്മേളനവും പുരസ്കാര സമർപ്പണവും നടത്തി

VENGARA
വേങ്ങര: വാത്സല്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാമത് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാര സമർപ്പണവും വാർഷിക സമ്മേളനവും വേങ്ങര വ്യാപാരഭവനിൽ വെച്ച് നടന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുസൈറ മൻസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നിന്നുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോക്ടർ സലാം ചടങ്ങിൽ വെച്ച് ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി. അഷ്‌റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം.കെ റസിയ, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ടി മൈമൂനത്ത്, എൻ.പി അസൈനാർ, പി.പി.എ ബാവ, ബോസ് മാസ്റ്റർ ബാവ എ.ആർ നഗർ, എ.കെ ഹംസ, സുബൈദ അന്നങ്ങാടി, ഷൗക്കത്ത്, ഷാഹിദ ബീവി, സിറാജ് വേങ്ങര എന്നിവർ സംസാരിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വേങ്ങരയിൽ ഒരു 'പകൽ വീട്' ആരംഭിക്കാനും വാർഷിക കൗൺസിൽ യോഗം തീരുമാനിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ...
മലപ്പുറത്ത് നൊമ്പരമായി മകളും ബാപ്പയും ഒരേ ദിവസം അന്തരിച്ചു

മലപ്പുറത്ത് നൊമ്പരമായി മകളും ബാപ്പയും ഒരേ ദിവസം അന്തരിച്ചു

MALAPPURAM
മലപ്പുറം: രോഗബാധിതരായി ചികിത്സയിൽ കഴിയുകയായിരുന്ന മകളും ബാപ്പയും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു. ചെമ്മങ്കടവ് സ്വദേശി കരിമ്പൻ മൂസ (79), മകളും തിരൂർക്കാട് സ്വദേശി കല്ലൻകുന്നൻ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ മുംതാസ് (54) എന്നിവരാണ് മരണപ്പെട്ടത്. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുംതാസ് വെള്ളിയാഴ്ച പകലാണ് മരണപ്പെട്ടത്. അന്ന് വൈകിട്ട് ആറ് മണിയോടെ മുംതാസിന്റെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായിരുന്നു. എന്നാൽ പ്രിയ മകളുടെ വിയോഗ വാർത്ത താങ്ങാനാകാതെ ബാപ്പ മൂസയ്ക്ക് രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേ ദിവസം തന്നെയുണ്ടായ ഇരുവരുടെയും മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരണപ്പെട്ട മൂസയുടെ ഭാര്യമാർ: പരേതയായ കദീജ പള്ളിപ്പറമ്പൻ, ആയിഷ പുൽപറ്റ (...
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു

KERALA NEWS
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് (7) ആണ് മരിച്ചത്. ഈ മാസം 12-നാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 68 ...
പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം ഒ. കെ. എം നഗർ സ്വദേശി പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു. പി. പി. ഹംസ (ഓട്ടോ) എന്നവരുടെ എളാപ്പയാണ്.​ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഊരകം അഞ്ചുപറമ്പ് പുളിക്കപറമ്പ് ജുമാമസ്ജിദിൽ നടക്കും നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

MTN NEWS CHANNEL