Thursday, October 22News That Matters
Shadow

കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

പാലക്കാട്: മേനോൻപാറയിൽ വീടിന് മുന്നിലെ കുളിമുറിയിലെ സിമൻ്റ് ടാങ്കിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ റോബിൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ പോലീസിനോട് കുറ്റം സമ്മതിച്ചു. കാമുകനോടൊപ്പമുള്ള ജീവിതത്തിന് കുഞ്ഞുങ്ങൾ തടസ്സമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്നലെയാണ് വീടിന് മുന്നിലെ കുളിമുറിയിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിവേദ്യയുടെ ഭർത്താവും നാട്ടുകാരും നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. കൊലപാതകത്തിന്റെ യഥാർത്ഥ കാരണവും കൂടുതൽ വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL