Friday, January 16News That Matters

Author: admin

എന്‍.ഐ.എഫ്.എല്‍ കോഴിക്കോട്  സെന്ററില്‍ IELTS, OET , ജര്‍മ്മന്‍ ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

MALAPPURAM
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ)കോഴിക്കോട്  സെന്ററില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന IELTS, OET (ഓഫ്‌ലൈൻ, ഓണ്‍ലൈന്‍) ജര്‍മ്മന്‍ (എ1, എ2,ബി1,ബി2-ഓഫ്‌ലൈൻ)  ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  IELTS, OET ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക്  ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). താല്പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  ഡിസംബര്‍ 26 നകം അപേക്ഷ നല്‍കാവുന്നതാണ്. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡ്മിഷനും +91 87142 58444, +91 87142 59333 (കോഴിക്കോട്) മൊബൈല്‍ നമ്പറുകളിലോ  നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939...

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
മലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട് സ്വദേശി ജസൻ സാമുവൽ (32) ആണ് മരിച്ചത്.ഛത്തീസ്ഗഡിൽ സൈനികനായി സേവനമനുഷ്ഠിക്കുകയായിരുന്നു ജസൻ. ജോലിയിൽ നിന്ന് അവധിയെടുത്ത് നാലു ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു....

നാശത്തിന്റെ വക്കിൽ കാട്ടിക്കുളം; സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

VENGARA
വേങ്ങര: വേങ്ങര പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ ചരിത്രപ്രാധാന്യമുള്ള കാട്ടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു പ്രദേശത്തിന്റെയാകെ അടയാളമായി അറിയപ്പെടുന്ന കാട്ടിക്കുളം ഒരു കാലത്തു ഇവിടുത്തുകാരുടെ പ്രധാന ജലസ്രോതസ്സായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് ഈ ജലസംഭരണി നാശത്തിന്റെ വക്കിലാണ്. മുമ്പ് ഈ കുളത്തിൽ നിന്നു പഞ്ചായത്ത്‌ വെള്ളം പമ്പ് ചെയ്തു മറ്റു സ്ഥലങ്ങളിൽ വിതരണം നടത്തിയിരുന്നു എന്നതിന്റെ തെളിവായി പഴയ പമ്പ് ഹൗസ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. കുളങ്ങളും തോടുകളും അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലത്ത്, ഇത്തരമൊരു ജലസ്രോതസ്സ് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ പഞ്ചായത്ത്‌ മെമ്പറും ഭരണസമിതിയും കാട്ടിക്കുളത്തിന് അർഹമായ പരിഗണന നൽകി, നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശം നിവാസികൾ....

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും തട്ടിപ്പ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ദമ്പതികൾ പിടിയിൽ

CRIME NEWS
കരുനാഗപ്പള്ളി: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പോലീസ് പിടിയിലായി. മുൻപ് സമാനമായ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയ ചിഞ്ചു, ഭർത്താവ് അനീഷ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ജയിൽ മോചിതരായ ശേഷം നടത്തിയ തട്ടിപ്പിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും കൈക്കലാക്കിയതായാണ് പരാതി. സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റുകൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇവർ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. വാഗ്ദാനം ചെയ്ത സമയപരിധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെ ഇവരുടെ തട്ടിപ്പിന് ഇരയായവർ വിദേശത്ത് നരകതുല്യമായ സാഹചര്യത്തിൽ കഴിയുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ...

‘പോറ്റിയെ കേറ്റിയെ’ പാട്ട് വിവാദം: പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി

KERALA NEWS
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത്. പ്രസാദ് കുഴിക്കാല നൽകിയ പരാതിയുമായി സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് വ്യക്തമാക്കി. വിശ്വാസത്തെ സംരക്ഷിക്കാനല്ല, മറിച്ച് കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പ്രസാദ് കുഴിക്കാല പരാതി നൽകിയതെന്ന് ഹരിദാസ് ആരോപിച്ചു. പ്രസാദ് കുഴിക്കാല നാലുവർഷം മുമ്പ് സമിതിയിൽ ഉണ്ടായിരുന്ന ആളാണെന്നും പിന്നീട് പുറത്തുപോയി സ്വന്തം സംഘടന ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും സ്വർണക്കൊള്ളയാണ് യഥാർത്ഥത്തിൽ അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതെന്നും കെ. ഹരിദാസ് പറഞ്ഞു. അതേസമയം, പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. പരാതി എഡിജിപി...

വേങ്ങര കണ്ണമംഗലത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

CRIME NEWS
വേങ്ങര: കണ്ണമംഗലം മിനി കാപ്പിലിൽ യുവതിയെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീരി വീട്ടിൽ നിസാറിന്റെ ഭാര്യ ജലീസ (31) യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ, വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് മുട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. മരണത്തിന് തലേദിവസം ജലീസയ്ക്ക് ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മരണത്തിൽ സംശയമുണ്ടെന്ന നിലപാടുമായി കുടുംബം രംഗത്തെത്തിയത്. അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷം മുൻപാണ് ഇവരുടെ വിവാ...

മലപ്പുറത്ത് വോട്ടർ പട്ടിക പുതുക്കൽ: 99.99% പൂർത്തിയായി; കരട് പട്ടിക ഡിസംബർ 23-ന്

MALAPPURAM
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 99.99% എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിലെ 13 മണ്ഡലങ്ങളിൽ നടപടികൾ പൂർണ്ണമായും അവസാനിച്ചു. ഉദ്യോഗസ്ഥരുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിജിറ്റലൈസേഷനിൽ സംസ്ഥാനത്ത് തന്നെ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ ജില്ലയ്ക്ക് സാധിച്ചു. വോട്ടർ പട്ടികയുടെ കരട് ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവർക്ക് 2026 ജനുവരി 22 വരെ പരാതി നൽകാം. പരിശോധനകൾക്ക് ശേഷം ഫെബ്രുവരി 21-നാണ് അന്തിമ പട്ടിക പുറത്തിറക്കുക. മരണം, സ്ഥലമാറ്റം, ഇരട്ടിപ്പ് തുടങ്ങി വിവിധ കാരണങ്ങളാൽ 1,79,605 പേരെ (5.26%) പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 34,13,174 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി ജില്ലയിൽ 784 പുതിയ ബൂത്തുകൾ കൂടി അനുവദിച്ചതോടെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3682 ആയി ...

ബിഗ് ബോസ് താരം ബ്ലെസ്‌ലി അറസ്റ്റിൽ

KERALA NEWS
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ബ്ലെസ്‌ലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓൺലൈൻ വഴി തട്ടിപ്പ് നടത്തി ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയെന്ന ഗൗരവകരമായ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കാക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രണ്ട് പേർ നിലവിൽ ജയിലിൽ കഴിയുകയാണ്. കൂടാതെ, കേസിൽ ഉൾപ്പെട്ട മറ്റ് എട്ടുപേർ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കാക്കൂറിന് പുറമെ കോടഞ്ചേരി, താമരശ്ശേരി പരിധികളിലും സമാനമായ...

ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ്

MALAPPURAM
ഇത്തവണ ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നടന്നത് ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ മാലിന്യക്കൂമ്പാരങ്ങള്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്നത് പതിവായിരുന്നെങ്കില്‍ ഇത്തവണ അത്തരം സംഭവങ്ങള്‍ ഉണ്ടായില്ല. ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ ഉത്തരവുകളിലും ഹരിത തെരഞ്ഞെടുപ്പ് സംബന്ധിച്ച കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശീലന കേന്ദ്രങ്ങള്‍ മുതല്‍ ഇലക്ഷന്‍ മെറ്റീരിയല്‍സ് വിതരണ കേന്ദ്രങ്ങള്‍ , പോളിങ് ബൂത്ത്, യോഗ സ്ഥലങ്ങള്‍, വിവിധ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹരിത പ്രോട്ടോകോള്‍ പാലിച്ചു. എല്ലാ പോളിങ് ബൂത്തുകളിലും ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനായി ഹരിത കര്‍മ സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. പോളിങ് ബൂത്തുകളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി മിക്കയിടത്തും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ച...

കാഞ്ഞിരത്തോടു നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം: AAP

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിലെ ഒന്നാം വാർഡിൽ കാഞ്ഞിരത്തോടു നിവാസികൾ വർഷങ്ങളായി നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. ഇതിനായി കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, തിരൂരങ്ങാടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കോയക്ക് നിവേദനം നൽകി.​വടക്കേ മമ്പുറം ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വോൾട്ടേജ് വ്യതിയാനം കാരണം വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കേടുവരുന്നത് പതിവാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പതിനാറുങ്ങൽ - വടക്കേ മമ്പുറം റോഡിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചാൽ നിലവിലെ വടക്കേ മമ്പുറം ട്രാൻസ്ഫോമറിലെ ലോഡ് കുറയ്ക്കാൻ സാധിക്ക...

ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യൻ; സഹീർ പരിയ്ക്ക് കുഴിപ്പുറത്ത് ഉജ്ജ്വല സ്വീകരണം

VENGARA
കുഴിപ്പുറം കവല: ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ സഹീർ പരിയ്ക്ക് ആദരം. കുഴിപ്പുറം സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് പ്രിയ താരത്തിന് സ്‌നേഹാദരം നൽകിയത്. അണ്ടർ 70 കിലോ ലൈറ്റ് വിഭാഗത്തിലാണ് സഹീർ സ്വർണ്ണനേട്ടം കൊയ്തത്. ചടങ്ങിൽ സിൻസിയർ ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ എ.ടി വിജയിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ക്ലബ്ബിന്റെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. സഹീറിന്റെ ഈ ഉജ്ജ്വല നേട്ടം പ്രദേശത്തെ യുവതലമുറയ്ക്ക് കായിക രംഗത്തേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സലീം എ.എ, സത്താർ കെ.പി, ജാബിർ എ.എ, മുസ്തഫ എ.പി, ശരീഫ് പി.പി എന്നിവർ സംസാരിച്ചു. സഹീർ കെ, റഫീഖ് എം, നൗഷാദ് ടി.പി, കുഞ്ഞുട്ടി, മുനീർ പട്ട, സൈജൂബ് എന്നിവർ സംബന്ധിച്ചു....

കാരുണ്യത്തിന്റെ കൈത്താങ്ങായി ‘ഗ്രീൻ ട്രാക്ക്’; ശാരീരിക പരിമിതിയുള്ള നാട്ടുകാരന് വീൽചെയർ നൽകി

TIRURANGADI
ചെമ്മാട്: ശാരീരിക പരിമിതികളാൽ പ്രയാസമനുഭവിക്കുന്ന നാട്ടുകാരന് ആശ്വാസമായി ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അർഹനായ വ്യക്തിക്ക് വീൽചെയർ കൈമാറി. നാട്ടിലെ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി പ്രവർത്തിക്കുന്ന ഗ്രീൻ ട്രാക്ക് കൂട്ടായ്മ, ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിട്ടുള്ളത്. വീൽചെയർ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം എറമ്പൻ ഹസ്സൻ ഹാജി നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻ ട്രാക്ക് പ്രസിഡന്റ്‌ ലത്തീഫ് അത്തോളി, ട്രഷറർ അനസ് വി.കെ, ഭാരവാഹികളായ എം.പി അസ്‌ലം, സമീർ പാലപ്പറ്റ, ചെരിച്ചിയിൽ സൈതലവി, നാസർ വി.കെ, ഇസ്ഹാഖ് വി.കെ, ഗഫൂർ പി.പി, ഷറഫു എ.വി, അബ്ദുറഹ്മാൻ കുട്ടി, ഇസ്മായിൽ കെ എന്നിവർ സംബന്ധിച്ചു....

ക്രിക്കറ്റിൻ്റെ ദൈവവും ഫുട്ബോളിൻ്റെ മിശിഹായും ഒരേ വേദിയില്‍

Sports
മുംബൈ: കായിക ലോകം കാത്തിരുന്ന അപൂർവ്വ നിമിഷത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായി. അർജന്റീനയുടെ ലോകകപ്പ് ഹീറോ ലയണൽ മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഒരേ വേദിയിലെത്തിയത് ആരാധകർക്ക് ആവേശമായി.​ഇന്ത്യയിലെത്തിയ മെസ്സിയെ സ്വീകരിക്കാൻ സച്ചിൻ നേരിട്ടെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയാണ് സച്ചിൻ മെസ്സിക്ക് സമ്മാനമായി നൽകിയത്. തിരിച്ച് അർജന്റീനയുടെ പ്രശസ്തമായ ലോകകപ്പ് ജേഴ്സി മെസ്സി സച്ചിനും കൈമാറി. ആർപ്പുവിളികളോടെയാണ് ഇരുവരെയും ഗാലറിയിലെ ആരാധകർ വരവേറ്റത്.​ വേദിയിൽ വെച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെയും മെസ്സി കണ്ടുമുട്ടി. ഛേത്രിയെ കണ്ട ഉടൻ മെസ്സി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത് കാണികൾക്ക് കൗതുകവും ആവേശവുമായി മാറി. കായിക പ്രേമികളുടെ മനസിൽ കുളിർകോരിയിടുന്ന കാഴ്ചയായിരുന്നു മുംബൈയിൽ അരങ്ങേറിയത്....

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; 23 കോടിയുടെ സ്വർണം കവർന്ന യൂറോപ്യൻ പൗരന്മാർ പിടിയിൽ

LOCAL NEWS
മസ്കറ്റ്: ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തി ജ്വല്ലറി ഭിത്തി തുരന്ന് വൻ കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. മസ്കറ്റ് ഗവർണറേറ്റിലെ അല്‍ ഖുബ്റയിൽ നടന്ന സംഭവത്തിൽ 23 കോടിയിലധികം രൂപ (ഏകദേശം ഒരു മില്യൻ ഒമാനി റിയാൽ) വിലവരുന്ന സ്വർണവും പണവുമാണ് ഇവർ കവർന്നത്.​കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമാൻ റോയൽ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. ജ്വല്ലറിക്ക് സമീപം നേരത്തെ മുറിയെടുത്ത് താമസിച്ചാണ് ഇവർ കവർച്ച ആസൂത്രണം ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് കയറി ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.​ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ മോഷണമുതൽ ഒളിപ്പിച്ച്‌ സ്വന്തം നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പോ...

തദ്ദേശപ്പോരിൽ ‘ഡബിൾ’ വിജയം; ഭരണസമിതിയിൽ ഇനി ദമ്പതികളും; കോട്ടക്കലിലും ഒതുക്കുങ്ങലിലും വിജയക്കൊടി പാറിച്ച് ദമ്പതികൾ

MALAPPURAM
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ ജില്ലയിലെ ചിലയിടങ്ങളിൽ ആഹ്ലാദത്തിന് ഇരട്ടിമധുരം. കോട്ടക്കൽ നഗരസഭയിലും ഒതുക്കുങ്ങൽ പഞ്ചായത്തിലും ജനവിധി തേടിയ രണ്ട് ജോഡി ദമ്പതികളാണ് വൻ വിജയം നേടി ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഒരുമിച്ച് ചുവടുവെക്കുന്നത്. എന്നാൽ എടപ്പറ്റയിൽ മത്സരിച്ച ദമ്പതികളിൽ ഭർത്താവ് വിജയിച്ചപ്പോൾ ഭാര്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നു. കോട്ടക്കലിലെ അധ്യാപക ദമ്പതികൾ കോട്ടക്കൽ നഗരസഭയിൽ അധ്യാപക ദമ്പതികളും ഇടതുപക്ഷ കൗൺസിലർമാരുമായ സനില പ്രവീണും ഭർത്താവ് കെ. പ്രവീൺ മാഷുമാണ് വിജയിച്ചത്. 35-ാം വാർഡ് കുർബ്ബാനിയിൽ നിന്ന് ജനവിധി തേടിയ സനില, യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിലെ വി.എം നൗഫലിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എം നേതാവായ പ്രവീൺ മാഷ് തോക്കാമ്പാറ (33) വാർഡിൽ നിന്ന് യൂത്ത് ലീഗ് നേതാവ് കെ.എം ഖലീലിനെയും പരാജയപ്പെടുത്തി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒതുക്കുങ്ങലിലെ ചുവപ്...

സഹോദരിയോട് ഇഷ്ടം പറഞ്ഞു; തൃശൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; മൂന്നുപേർ പിടിയിൽ

LOCAL NEWS, THRISSUR
തൃശൂർ: സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. തൃശൂർ പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ രോഹിത്, സുഹൃത്തുക്കളായ വിബിൻ (പോപ്പി), ഗിരീഷ് എന്നിവരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 8.45-ഓടെ അഖിലിന്റെ വീടിന് മുൻപിലെ റോഡിൽ വെച്ചായിരുന്നു സംഭവം. സഹോദരിയെ അഖിൽ ശല്യം ചെയ്തെന്നാരോപിച്ചുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഖിലിനെ വീടിനു മുന്നിൽ വെച്ച് തടഞ്ഞുനിർത്തിയ സംഘം മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ രോഹിത് നേരത്തെ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. കൂട്ടുപ്രതിയായ വിബിൻ (പോപ്പി) വധശ്രമക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതടക്കം നാല് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്ര...

വിസിഎൽ ആറാം സീസൺ: BSK മുതുവിൽകുണ്ട് ജേഴ്‌സി പ്രകാശനം ചെയ്തു

VENGARA
മുതുവിൽകുണ്ട്: വിസിഎൽ (VCL) ആറാം സീസൺ ഫുട്ബോൾ മാമാങ്കത്തിന് മുന്നോടിയായി, ബി.എസ്.കെ (BSK) മുതുവിൽകുണ്ട് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നിയുക്ത മെമ്പർ ശ്രീ. നൗഷാദ് ആണ് ജേഴ്‌സി പ്രകാശനം നിർവഹിച്ചത്. ടീം ക്യാപ്റ്റൻ അജ്‌സാദ് ജേഴ്‌സി ഏറ്റുവാങ്ങി. ചടങ്ങിൽ ടീം അംഗങ്ങളായ ലുഹയ്‌, സാദിഖ് അലി എന്നിവരും മറ്റ് കായിക പ്രേമികളും പങ്കെടുത്തു. വരാനിരിക്കുന്ന സീസണിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.എസ്.കെ മുതുവിൽകുണ്ടിന് സാധിക്കട്ടെയെന്ന് മെമ്പർ ആശംസിച്ചു....

ഡോക്ടർ കുഞ്ഞി മുഹമ്മദ് അന്തരിച്ചു

MARANAM
വേങ്ങര: വേങ്ങരയിലെ ജനങ്ങൾക്ക് ഏറെ സുപരിചിതനും കുട്ടികളുടെ ചികിത്സാ രംഗത്ത് ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോക്ടർ കുഞ്ഞി മുഹമ്മദ് (82) അന്തരിച്ചു. വേങ്ങരയിലെ നിരവധി കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് എം ബി ബിസുകാരനാണ്. മഞ്ചേരി ജില്ലാ ആശുപത്രി വേങ്ങര പിഎച്ച്സി എന്നിവിടങ്ങളിൽ ശിശുരോഗ വിദഗ്നായും മുസ്ലിം സർവ്വീസ് സൊസൈറ്റി സംഘാടകനായും സേവനം ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വേങ്ങര വ്യാപാര ഭവൻ റോഡിലുള്ള ടൗൺ സലഫി മസ്ജിദിൽ വെച്ച് നടക്കും....

പൊന്മുണ്ടത്ത് ലീഗ് കോട്ട തകർന്നു; 15 വർഷത്തെ ഭരണത്തിന് അന്ത്യം, ജനകീയ മുന്നണിക്ക് ചരിത്ര വിജയം

MALAPPURAM
പൊന്മുണ്ടം: യു.ഡി.എഫ് സംവിധാനമില്ലാത്ത പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. 15 വർഷത്തെ ലീഗ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോൺഗ്രസ്-സി.പി.എം സഖ്യമായ 'ജനകീയ മുന്നണി' പഞ്ചായത്തിൽ അട്ടിമറി വിജയം നേടി. ആകെയുള്ള 18 സീറ്റുകളിൽ 13 ഇടങ്ങളിലും വിജയിച്ചാണ് ജനകീയ മുന്നണി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.​ലീഗ് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ജനകീയ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന് വഴിയൊരുക്കിയത്. വാർഡുകളായ 1, 3, 4, 8, 9, 10, 11, 12, 13, 14, 15, 17, 18 എന്നിവടങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾ ആധികാരിക വിജയം നേടി. ശക്തമായ മത്സരം നടന്ന വാർഡുകളിൽ ലീഗിന്റെ മുതിർന്ന നേതാക്കൾക്ക് പോലും കാലിടറി. മുൻ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവർ പരാജയപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.​ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം, സിറ്റിംഗ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടുനൽകിയതിലു...

കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ കാണാതായി

KONDOTTY
കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ നിന്നും 11-12-2025 രാവിലെ 11:40-ന് Rozario (റൊസാരിയോ) എന്ന സ്വകാര്യ ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര തിരിച്ച പെൺകുട്ടിയെ കാണാതായി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0483-2712041 (കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ), 9895378179 എന്നീ നമ്പറുകളിലോ അറിയിക്കുക....

MTN NEWS CHANNEL

Exit mobile version