Tuesday, September 15News That Matters

Author: admin

സ്വര്‍ണവില എവിടേയ്ക്ക്?, റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; ഒരാഴ്ച കൊണ്ട് വര്‍ധിച്ചത് ആയിരത്തിലധികം രൂപ.

KERALA NEWS
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്നലെ പഴങ്കഥയായത്. തുടര്‍ന്ന് ഇന്നും സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

KERALA NEWS
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര ...

ശുചീകരണ തൊഴിലാളികളുടെ ശ്രമം: യുവതിക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടി.

MALAPPURAM
മലപ്പുറം : ബസ് യാത്രക്കാരിയായ മേല്‍മുറി സ്വദേശി ബുഷ്‌റ യുടെ മൊബൈല്‍ ഫോണ്‍ ബസ്സില്‍ കയറുന്നതിനായി ഓടിപോകവേ ബസ് സ്‌റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീണു. രണ്ട് മീറ്ററോളം താഴ്ചയുള്ള സ്ലാബ് മൂടിയ അഴുക്ക് ചാലില്‍ നിന്നും ഫോണ്‍ തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കിട്ടാതെ വന്നപ്പോള്‍ നഗരസഭയില്‍ വിവരമറിയിക്കുകയും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികള്‍ എത്തി സ്ലാബ് മാറ്റി നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു. വീണ്ടെടുത്ത മൊബൈല്‍ ഫോണ്‍ നഗരസഭ ഓഫീസില്‍ വെച്ച് യുവതിക്ക് കൈമാറി. നഗരസഭ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ അബ്ദുല്‍ ഹക്കീം, നഗരസഭ കൗണ്‍സിലര്‍ സി കെ സഹിര്‍, സെക്രട്ടറി കെ പി ഹസീന, ക്ലീന്‍ സിറ്റി മാനേജര്‍ കെ മധുസൂദനന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി അനുകൂല്‍, ശുചീകരണ വിഭാഗം തൊഴിലാളികളായ മനോജ് കുമാര്‍, വാസുദേവന്‍, മധുസൂദനന്‍ എന്നിവര്‍ പങ...

സ്വപ്നചിറകിലേറി ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉയരെ 2K24

MALAPPURAM
നിലമ്പൂർ: ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയും ആത്മവിശ്വാസവും പകർന്നു നൽകി അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങുമായി സമഗ്ര ശിക്ഷ കേരളം. സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് മാതൃകയാവുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം കുട്ടികളെ ചേർത്തുനിർത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തോടെ അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള നിലമ്പൂർ ബി.ആർ.സി.യുടെ തനത് പരിപാടിയാണ് ഉയരെ 2K24. നിലമ്പൂരിലെ മലയോര മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, ഭിന്നശേഷി കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സാമൂഹിക പങ്കാളിത്തത്തോടെയാണ് ഗോത്രമേഖലയിലെ ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര യാഥാർത്ഥ്യമാക്കിയത്. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ മോഹനന്...

മദ്രസകള്‍ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ല’; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

NATIONAL NEWS
രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ. പാവപ്പെട്ട മുസ്‍ലിം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ സംസ്ഥാന സർക്കാറുകള്‍ മദ്രസകള്‍ക്ക് നല്‍കുന്ന ധനസഹായം നിർത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷൻ കത്തയച്ചിരുന്നു. കൂടാതെ മദ്രസ ബോർഡുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മദ്രസകള്‍ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന വാദവുമായി പ്രിയങ്ക് കനൂൻഗോ രംഗത്തുവന്നത്. മുസ്‍ലിംകളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇവർ ശാക്തീകരിക്കപ്പെട്ടാല്‍ തുല്യഅവകാശവും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുമെന്നാണ് അവരുടെ ഭയം' -പ്രിയങ്ക് കാനൂ...

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി

LOCAL NEWS
പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള​പ്പി​ല്‍ ഷ​ഹീ​ര്‍ (22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് പൊ​തി വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് അ​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. വി​ദ്യാ​ര്‍ഥി​യെ പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. എ​സ്.​ഐ​മാ​രാ​യ ആ​ര്‍.​യു. അ​രു​ണ...

മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന് തിരിച്ചടി

KERALA NEWS
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച പുനപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഈ കേസില്‍ വിശദീകരണം തേടി കെ. സുരേന്ദ്രന് കോടതി നോട്ടീസ് അയക്കും. അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണ കോടതിയുടെ നടപടിയെന്ന വാദം ഹൈകോടതി അംഗീകരിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ള ഉത്തരവ് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും വിടുതല്‍ ഹരജിയില്‍ വിചാരണ കോടതി നടത്തിയത് വിചാരണക്ക് സമമാണെന്നും സർക്കാർ വാദിച്ചു. ഒക്ടോബർ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റമുക്തരാക്കിയത്. കേസിലെ ആറ് പ്രതികളു...

ഈശ്വര്‍ മാല്‍പ്പയുടെ രണ്ടു കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി

KERALA NEWS
കോഴിക്കോട്: ഈശ്വര്‍ മാല്‍പ്പയുടെ രണ്ടു കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ സൗകര്യം. കിടപ്പിലായ രണ്ടു കുട്ടികളുടെയും പ്രാഥമിക പരിശോധന ഇന്ന് പൂര്‍ത്തിയാകും.മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ചികിത്സ ആരംഭിക്കും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും നൂതനമായ ചികിത്സ ഒരുക്കാനാണ് ശ്രമം. ഓര്‍ത്തോ ന്യൂറോ പീഡിയാട്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. കാര്‍ഡിയോളജി വിഭാഗത്തിലാണ് ഇന്നത്തെ പരിശോധന. ജനിതക വൈകല്യം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തും. ഇതിനുശേഷമാകും അടുത്തഘട്ട ചികിത്സ നിശ്ചയിക്കുക. റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി കോഴിക്കോടുമായി ചേര്‍ന്നാണ് ചികിത്സയൊരുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഈശ്വര്‍ മാല്‍പേ റിപ്പോര്‍ട്ടര്‍ ടിവിയെ അറിയിച്ചിരുന്നു...

അഖിലേന്ത്യ ദളിത് അവകാശ സമതി ധര്‍ണ്ണ നടത്തി

MALAPPURAM
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ദളിത് ജനവിഭാഗങ്ങോട് കാണിക്കുന്ന അവഗണനകള്‍ക്കും അതിക്രമങ്ങള്‍ക്കും നീതി നിഷേധത്തിനുമെതിരെ ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15ന ് മലപ്പുറം ജി എസ് ടി ഓഫീസിന് മുന്നില്‍ അഖിലേന്ത്യ ദളിത് അവകാശ സമതിയുടെ (എ ഐ ഡി ആര്‍ എം നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും ജനസഖ്യയുടെ അടിസ്ഥാനത്തിള്ള ബജറ്റ് വിഹിതം തീരുമാനിക്കുക, സ്വകാര്യ മേഖലയില്‍ ദളിതര്‍ക്കുള്ള സംവരണം നിയമം മൂലം നടപ്പാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദളിതര്‍ക്കുള്ള പ്രമോഷനുകളില്‍ സംവരണം ഉറപ്പാക്കുക, ദളിതര്‍ക്ക് എതിരായ അക്രമങ്ങളും തൊട്ടുക്കൂടായ്മയും അവസാനിപ്പിക്കുക, ഇന്ത്യന്‍ ഭരണഘടന പ്രകാരം ദളിതര്‍ക്ക് സാമൂഹികവും സാമ്പത്തികയും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുക,, പൊതു സെന്‍സസ്സിനോടൊപ്പം സാമുഹ്യ സാമ്പത്തിക ജാതി സെ...

മലപ്പുറം ഉപജില്ല കായിക മേളക്ക് തുടക്കം

MALAPPURAM
മലപ്പുറം : ഒക്ള്‍ടോബര്‍ 15, 16,17 തീയതികളിലായി നടക്കുന്ന മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കായിക മേളക്ക് എം.എസ്.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. മലപ്പുറം ഉപജില്ലയിലെ 106 വിദ്യാലയങ്ങളില്‍ നിന്നായി 3500 ലധികം കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരക്കുന്നത്. ഉപജില്ലാ കായിക മേള മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ജയശ്രീ രാജീവ് ആധ്യക്ഷം വഹിച്ചു.എ ഇ ഒ മാരായ കെ സന്തോഷ്, ജോസ്മി ജോസഫ് എന്നിവര്‍ സംസാരിച്ചു. എം എസ് പി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് സീത ടീച്ചര്‍ സ്വാഗതവും എച്ച് എം ഫോറം കണ്‍വീനര്‍ കെ.എന്‍.എ ശരീഫ് നന്ദിയും പറഞ്ഞു....

യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

TIRURANGADI
ചെമ്മാട് : ചെമ്മാട് നിന്നും കാണാതായ യുവതി യെയും കുഞ്ഞിനേയും കണ്ടെത്തിയാതായി തിരുരങ്ങാടി പോലീസ് അറിയിച്ചു .കാണാതായ വാർത്ത ഇനി ആരും പ്രചരിപ്പിക്കേണ്ടതില്ല. വാർത്ത share ചെയ്ത എല്ലാവർക്കും നന്ദി ചെമ്മാട് : ഈ ഫോട്ടോയിൽ കാണുന്ന പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളും തിരൂരങ്ങാടി ഗുണ്ടൂക്കാരൻ ജാഫറിന്റെ ഭാര്യയുമായ ഹാജറ (26), റിസാൻ (മൂന്ന്) എന്നിവരെ 14/10/2024 (തിങ്കൾ) ഉച്ചയ്ക്ക് 1.15 മുതൽ ഇവർ താമസിക്കുന്ന ഭർത്താവിന്റെ ചെമ്മാട് ഉള്ള വീട്ടിൽ നിന്ന് കാണാതായി. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക...

അബൂദബിയില്‍ ഹൃദയാഘാതം മൂലം KMCC പ്രവർത്തകൻ മരണപ്പെട്ടു.

GULF NEWS
ബി.പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കല്‍ (38) അബൂദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അബൂദബി മുറൂർ ഗതാഗത വകുപ്പില്‍ ഡ്രൈവർ ആയി ജോലി ചെയ്തു വരുകയായിരുന്നു. അബൂദബി കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ജാഫർ. ഖബറടക്കം സ്വദേശമായ ആലത്തിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. മാതാവ്: നഫീസ മുത്തിയേരി. ഭാര്യ : റുബീന പാലേരി. മക്കള്‍ :മുഹമ്മദ് ഹാദിൻ, മുഹമ്മദ് ഷാദില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും നടപടി

Entertainment
വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ആര്‍ടിഒ നടപടി. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു....

ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ കൊളപ്പുറത്ത് സ്ഥല പരിശോധന നടത്തി

TIRURANGADI
കൊളപ്പുറം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നം സ്ഥല പരിശോധന നടത്തി വിലയിരുത്താൻ ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ ഇന്ന് കൊളപ്പുറത്ത് എത്തി. അഡ്വ. അനിരുദ്ധ്. ജി കമ്മത്ത് ആണ് കമ്മീഷൻ. കൊളപ്പുറം ജംഗ്ഷൻ, എയർപോർട്ട് റോഡ്, പരപ്പനങ്ങാടി റോഡ്, കൂരിയാട് പാടം സർവീസ് റോഡ്, കൊളപ്പുറം ജംഗ്ഷനിലെ സർവീസ് റോഡ് എന്നിവയെല്ലാം സന്ദർശിച്ചു വിലയിരുത്തി. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ജെസ്സി ഫിലിപ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും യാത്ര പ്രയാസങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.സമരസമിതി ഫയൽ ചെയ്ത ഇടക്കാല ഹർജി വാദം നടക്കുമ്പോൾ ആണ് കമ്മീഷനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് . കൊളപ്പുറം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലികമായി ഹൈവേയിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് അദ്ദേഹം നേരിൽ കണ്ടു. ...

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

NATIONAL NEWS
ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബർ 23നായിരിക്കും. വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജി വെച്ചതിനാലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്. അതേസമയം മഹാരാഷ്ട്രയുടെയും ജാര്‍ഖണ്ഡിന്റെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പും നവംബര്‍ 23 ന് വോട്ടെണ്ണലും നടക്...

40 ശതമാനം ഭിന്നശേഷിയുണ്ട് എന്നതിന്‍റെ പേരില്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി

NATIONAL NEWS
ന്യൂഡല്‍ഹി: 40 ശതമാനം ഭിന്നശേഷിയുണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ഒരാള്‍ക്ക് മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ എംബിബിഎസ് പഠനത്തിന് യോഗ്യരാണോയെന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് എംബിബിഎസിനു ചേരാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥിയുടെ ശേഷി ഡിസെബിലിറ്റി അസസ്‌മെന്റ് ബോര്‍ഡ് പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കോഴ്‌സ് ചെയ്യുന്നതില്‍ വിദ്യാര്‍ഥിക്ക് ഭിന്നശേഷി തടസമാകുമോ ഇല്ലയോ എന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് വിലയിരുത്തേണ്ടത്. തടസമാവുമെന്നാണ് ബോര്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ അതിന്‍റെ കാരണം വിദ്യാര്‍ഥിയെ അറിയിക്കേണ്ടതുണ്ട്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വ്യക്തിയെ എംബിബിഎ...

താനൂർ പനങ്ങാട്ടൂർ സ്വദേശി ശിഹാബ് വിടവാങ്ങി

MARANAM
താനൂർ പനങ്ങാട്ടൂർ സ്വദേശി നന്നാട്ട് അനീഫയുടെ മകൻ ശിഹാബ് (29) മരണപ്പെട്ടു. കഴിഞ്ഞ അഞ്ചുമാസത്തോളമായി യു എ ഇ അൽ ഐൻ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ശിഹാബിനെ ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി എയർപോർട്ട് നിന്ന് സന്നദ്ധ പ്രവർത്തകരുടെയും റെസ്ക്യൂ ടീമിന്റെയും പോലീസിന്റെയും സഹായത്താൽ ആംബുലൻസിൽ മൂന്ന് മണിക്കൂർ കൊണ്ടായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സ നടന്നു കൊണ്ടിരിക്കെ ഇന്ന് രാവിലെയാണ് ശിഹാബിന്റെ വേർപാട് ഉണ്ടായത്. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ശിഹാബിന്റെ സ്വപ്നമായിരുന്ന വീട് നിർമ്മാണം ശിഹാബ് അസുഖബാധിതനായതോടെ മുടങ്ങിയിരുന്നു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് 29 കാരനായ ശിഹാബ്. തന്റെ സമ്പാദ്യം ചേർത്തുവെച്ച് മൂന്ന് സെന്റ് സ്ഥലം...

കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ‘ജിന്ന്’ ആണ് കൊല നടത്തിയതെന്ന് പ്രതി

CRIME NEWS
കൊല്ലം: കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത ഏറുന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. ഇർഷാദിന്റെ സുഹൃത്തായ ഷഹദിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. ജിന്ന് ആണ് കൊല നടത്തിയതെന്നാണ് പ്രതിയായ ഷഹദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷഹദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആഭിചാരക്രിയകൾക്കുള്ള സാധനങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്. നേരത്തെ യുവതിയെ നഗ്നപൂജ നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് പിടിയിലായ ആളിന്റെ അടുത്ത സുഹൃത്താണ് പ്രതിയായ ഷഹദ്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വീട്ടുകാരും പറയുന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഇർഷാദിന് പ്രാതൽ നൽകിയിരുന്നുവെന്ന് ഒരു സഹോദരി പറഞ്ഞു. എന്നാൽ നൽകിയില്ല എന്നാണ് മറ്റു സഹോദരിയുടെ മൊഴി. ...

പരപ്പനങ്ങാടി സ്വദേശി മസ്ക്കത്തിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.

GULF NEWS
പരപ്പനങ്ങാടി: കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) മസ്ക്കത്തിൽ ഒക്ടോബർ 13 ന് വാഹന അപകടത്തിൽ മരണപ്പെട്ടു. പ്രദീപ് 35 വർഷമായി മസ്ക്കത്തിൽ ബേക്കറി ബിസിനസ് നടത്തിവരികയായിരുന്നു. ഒക്ടോബർ 16 ന് മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്ക്കരിക്കുമെന്നാണ് വിവരം. പിതാവ്: അപ്പു(late). മാതാവ്: ദേവകി. ഭാര്യ: പ്രീതി.മക്കൾ:ആദിത്യ  (ശ്രീകുട്ടൻ),അഭിരാം(അച്ചു- റഷ്യയിൽ MBBS വിദ്യാർത്ഥി),സഹോദരങ്ങൾ:രാ ജൻ (റിട്ട: എസ് ഐ),ഷാജി(ഗൗണ്ട് വാട്ടർ എൽ ഡി യായി തിരുവനന്തപുരം),ഷിജു( ASI ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം),പ്രിയേഷ് (മസ്ക്കത്ത്),ഷീജ (അങ്കൺവാടി ടീച്ചർ). നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലഹരി വിരുദ്ധ ബോധവത്കരണവും ആൻ്റി ഡ്രഗ്സ് ക്ലബ് ഉദ്ഘാടനവും

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ചു കൊണ്ട് ബോധവൽക്കരണവും ആൻ്റി ഡ്രഗ്‌സ് പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും നടത്തി. എക്സൈസസ് ലെയ്സൺ ഓഫീസർ തിരൂരങ്ങാടി ശ്രീ ബീജു പരോൾ പരിപാടി ലഹരി വിരുദ്ധ ബോധവത്ക്കരണവും പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും ചെയ്തു കൊണ്ട് സംസാരിച്ചു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്കർ , എസ് എം സി ചെയർമാൻ അബ്ദുൽ റഹിം പൂക്കത്ത് , സാബിറ ടിച്ചർ, സഹീറ ടീച്ചർ, എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും കയ്യൊപ്പ് നൽകുകയും ചെയ്തു. ഹിഷാം റിഷാദ് സ്വാഗതവും, സമീറ ടീച്ചർ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version