മലപ്പുറം : ഒക്ള്‍ടോബര്‍ 15, 16,17 തീയതികളിലായി നടക്കുന്ന മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കായിക മേളക്ക് എം.എസ്.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. മലപ്പുറം ഉപജില്ലയിലെ 106 വിദ്യാലയങ്ങളില്‍ നിന്നായി 3500 ലധികം കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരക്കുന്നത്. ഉപജില്ലാ കായിക മേള മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ജയശ്രീ രാജീവ് ആധ്യക്ഷം വഹിച്ചു.എ ഇ ഒ മാരായ കെ സന്തോഷ്, ജോസ്മി ജോസഫ് എന്നിവര്‍ സംസാരിച്ചു. എം എസ് പി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് സീത ടീച്ചര്‍ സ്വാഗതവും എച്ച് എം ഫോറം കണ്‍വീനര്‍ കെ.എന്‍.എ ശരീഫ് നന്ദിയും പറഞ്ഞു.