Monday, July 27News That Matters
Shadow

Author: admin

പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം ഒ. കെ. എം നഗർ സ്വദേശി പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു. പി. പി. ഹംസ (ഓട്ടോ) എന്നവരുടെ എളാപ്പയാണ്.​ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഊരകം അഞ്ചുപറമ്പ് പുളിക്കപറമ്പ് ജുമാമസ്ജിദിൽ നടക്കും നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
എ പ്ലസ് നേടിയ വിജയികളെ തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

എ പ്ലസ് നേടിയ വിജയികളെ തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

TIRURANGADI
തിരൂരങ്ങാടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.കെ. ബാവ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.​ഷംസുദ്ദീൻ മാസ്റ്റർ കനാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എച്ച്. മഹ്മൂദ് ഹാജി, റഫീഖ് പാറക്കൽ, എം. അബ്ദുറഹിമാൻ കുട്ടി, അനീസ് കൂരിയാടൻ, കെ.ടി. ഷാഹുൽ ഹമീദ്, ജാസിദ് എട്ടുവീട്ടിൽ, ജാഫർ കൊയപ്പ, എം.പി. ഖാലിദ്, അബ്ദുറഹിമാൻ മാസ്റ്റർ കൂരിയാടൻ, അയ്യൂബ് പൂങ്ങാടൻ, പി. കബീർ, സി.ടി. അബ്ദുൽ നാസർ, എൻ.എം. അലി, എം.പി. ഫാത്തിമ, എൻ.എം. ഉസ്മാൻ, കെ. ഫഹ്ന, കെ. ഹനീല എന്നിവർ പ്രസംഗിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
അരീക്കതോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

അരീക്കതോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

VENGARA
വേങ്ങര: വേങ്ങര ടൗണിൽ നിന്ന് ഉൾപ്പെടെ വരിവെട്ടിച്ചാൽ, കുറുകപാടം വഴി അരീക്കതോട്ടിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് നെൽപാടങ്ങൾക്ക് വലിയ ഭീഷണിയാകുന്നു. കച്ചേരിപ്പടി, പുത്തനങ്ങാടി പി.ഡബ്ല്യു.ഡി റോഡിലെ ഓവ്ചാലിലൂടെ നേരിട്ടാണ് ഈ മാലിന്യങ്ങൾ തോട്ടിലേക്ക് വന്ന് വീഴുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വേസ്റ്റ് ബിന്നുകൾ കാര്യക്ഷമമായി സ്ഥാപിക്കാത്തതും വാർഡുകളിൽ ആവശ്യത്തിന് പ്ലാസ്റ്റിക് ബോട്ടിൽ കിയോസ്‌ക്കുകൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാലിന്യ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ കൈപ്രന്റെ നേതൃത്വത്തിൽ നാട്ടുകാരും തൊഴിലാളികളും ചേർന്ന് അരീക്ക തോട്ടിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന അരീക്ക തോടിന്റെ അതത് വാർഡ് അതിർത്തികളിൽ ഗ്രില്ലിങ് സംവിധാനം ഒരുക്കണമെന്ന...
വേങ്ങര സ്വദേശിയായ യുവാവ് ഹൈദരാബാദിൽ മരണപ്പെട്ടു

വേങ്ങര സ്വദേശിയായ യുവാവ് ഹൈദരാബാദിൽ മരണപ്പെട്ടു

MARANAM
വേങ്ങര: പാലശ്ശേരി മാട്, കൊളപ്പുറത്ത് വെള്ളാട്ടറ തയ്യിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ആദിത് (22) മരണപ്പെട്ടു. ഹൈദരാബാദ് കോട്ടക്കൽ ആര്യവൈദ്യശാല ബ്രാഞ്ചിൽ ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു.അമ്മ: ജിംസി. സഹോദരങ്ങൾ: അജിത്, ആദിത്യ. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ലഹരിക്കെതിരെ ഗോൾമഴ പെയ്യിച്ച് വിദ്യാർത്ഥികളുടെ ഫുട്ബോൾ വിളംബര റാലിയും മത്സരവും

ലഹരിക്കെതിരെ ഗോൾമഴ പെയ്യിച്ച് വിദ്യാർത്ഥികളുടെ ഫുട്ബോൾ വിളംബര റാലിയും മത്സരവും

TIRURANGADI
എ.ആർ നഗർ: മഴ മാറിനിന്ന അക്ഷരമുറ്റത്ത് പന്തുരുണ്ടപ്പോൾ അത് ലഹരിക്കെതിരെയുള്ള ഗോൾമഴയായി മാറി. ലോകകപ്പ് ഫുട്ബോളിന് സമാരംഭം കുറിച്ചതിന്റെ വിളംബരവുമായി ബ്രസീൽ - അർജന്റീന ഫാൻസ് സൗഹൃദമത്സരവും പെൺകുട്ടികളുടെ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള 'തൂഫാൻ മില്യൺ ഗോൾ' പരിപാടിയുടെ ഭാഗമായാണ് സ്കൂൾ കായിക വിഭാഗം ഈ വേറിട്ട പരിപാടികൾ ഒരുക്കിയത്. വിദ്യാർത്ഥികൾ അണിനിരന്ന് മൈതാനത്ത് 'ഫിഫ 2026' (FIFA 2026) ന്റെ രൂപം തീർത്തത് കൗതുക കാഴ്ചയായി. ആവേശകരമായ സൗഹൃദമത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിലായതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റിയിൽ ബ്രസീൽ ഫാൻസിനെ മറികടന്ന് അർജന്റീന ഫാൻസ് ടീം ജേതാക്കളായതോടെ കളിയാരവത്തിന്റെ വാദ്യമേളങ്ങളും വിദ്യാർത്ഥികളുടെ ആഹ്ലാദപ്രകടനങ്ങളും ഉയർന്നു. തുടർന്ന് സ്വർണ്ണക്കപ്പുമേന്തി വിദ്യാർത്ഥിക്കൂട്ടം ഇരുമ്പുചോലയിൽ വിപുലമായ റാലിയും നടത്തി. കളിയാരവം പരിപാടികളു...
മുതലമാട് ഡ്രീംസ് സ്കൂളിൽ ഗോൾകിക്ക് മത്സരവും ഫുട്ബോളും സംഘടിപ്പിച്ചു

മുതലമാട് ഡ്രീംസ് സ്കൂളിൽ ഗോൾകിക്ക് മത്സരവും ഫുട്ബോളും സംഘടിപ്പിച്ചു

VENGARA
മുതലമാട്: നാടുനീളെ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയരുന്ന പശ്ചാത്തലത്തിൽ, ഡ്രീംസ് സ്കൂൾ മുതലമാടിന്റെ ആഭിമുഖ്യത്തിൽ ഗോൾകിക്ക് മത്സരം സംഘടിപ്പിച്ചു. കൊച്ചുകുട്ടികളിൽ ഫുട്ബോളിനെ കുറിച്ചും ലോകകപ്പ് മത്സരങ്ങളെ സംബന്ധിച്ചും അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ കുട്ടികളെ ബ്രസീൽ, അർജന്റീന ടീമുകളായി തിരിച്ച് പ്രത്യേക ഫുട്ബോൾ മത്സരവും ഇതോടൊപ്പം ഒരുക്കിയിരുന്നു. ഡ്രീംസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ആവേശകരമായ ഈ പരിപാടിക്ക് അധ്യാപകരായ നിജീഷ കെ.പി, റജുല ഫർസാന, നൂരിയ എന്നിവർ നേതൃത്വം നൽകി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
എ.ആർ നഗറിൽ കെ.പി.എസ്.ടി.എ വേങ്ങര ഉപജില്ലാതല അംഗത്വ ക്യാമ്പയിൻ നടന്നു

എ.ആർ നഗറിൽ കെ.പി.എസ്.ടി.എ വേങ്ങര ഉപജില്ലാതല അംഗത്വ ക്യാമ്പയിൻ നടന്നു

TIRURANGADI
എ.ആർ നഗർ: കെ.പി.എസ്.ടി.എ (KPSTA) വേങ്ങര ഉപജില്ലാതല അംഗത്വ ക്യാമ്പയിൻ അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, ഹെഡ്മാസ്റ്റർ എം.പി. അബ്ദുൽ നാസറിന് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള കപ്പച്ചാലിൽ, ഉപജില്ലാ കൗൺസിലർ കൃഷ്ണകുമാർ, നാജി, സി. അർഷദ്, ബിന്ദു എന്നിവർ സംസാരിച്ചു. ഉപജില്ലാ ട്രഷറർ എൻ. ഹംസ സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു...
ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ ‘കിക്കോഫ് 2026’ സംഘടിപ്പിച്ചു

ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ ‘കിക്കോഫ് 2026’ സംഘടിപ്പിച്ചു

VENGARA
ഇരിങ്ങല്ലൂർ: ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ലോകകപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റിൽ 'കിക്കോഫ് 2026' എന്ന പേരിൽ കായിക മാമാങ്കം സംഘടിപ്പിച്ചു. ലോകകപ്പിന്റെ വരവറിയിച്ച് വിപുലമായ വിളംബര ജാഥയും ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞും പ്ലക്കാർഡുകളേന്തിയും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും വിളംബര ജാഥയിൽ അണിനിരന്നു. 'കിക്കോഫ് 2026' എന്ന് ആലേഖനം ചെയ്ത ബാനറിന് പിന്നിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ജാഥ പ്രദേശത്ത് വലിയ ഫുട്ബോൾ ആവേശം വിതറി. കുട്ടികളിൽ കായികബോധവും ഒത്തൊരുമയും വളർത്തുന്നതിനൊപ്പം ലോകകപ്പിന്റെ വലിയൊരു സന്ദേശം കൂടി കൈമാറാനാണ് സ്കൂൾ അധികൃതർ ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. വിളംബര ജാഥയ്ക്ക് ശേഷം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പെനാൽറ്റി ഷൂട്ട...
പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

CRIME NEWS
കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്‌നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്‌സോ കേസില്‍ സ്‌നേഹ ജയിലിലായിരുന്നു. ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ പോക്‌സോ കേസില്‍ ജയിലിലാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്...
അധ്യാപക നേതാക്കളുടെ സ്ഥലംമാറ്റം: ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കത്തിച്ച് മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്ടിഎ പ്രതിഷേധ മാര്‍ച്ച് നടത്തി

അധ്യാപക നേതാക്കളുടെ സ്ഥലംമാറ്റം: ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കത്തിച്ച് മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്ടിഎ പ്രതിഷേധ മാര്‍ച്ച് നടത്തി

MALAPPURAM
മലപ്പുറം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കെഎസ്ടിഎ നേതാക്കളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ മലപ്പുറത്ത് പ്രതിഷേധമിരമ്പി. മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ശക്തമായ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വിവാദമായ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അധ്യാപകര്‍ പരസ്യമായി കത്തിച്ചു.കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് അജിത്ത് ലൂക്ക് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീജ സി.ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സരിത സ്വാഗതവും ട്രഷറര്‍ രത്‌നാകരന്‍ ടി നന്ദിയും പറഞ്ഞു.കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സമഗ്രശിക്ഷാ കേരളയില്‍ ...
വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ കണ്ണൻ തൊടി ആലസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ഹാജി (78) നിര്യാതനായി. നെല്ലിപ്പറമ്പ് മഹല്ല് ട്രഷറർ, നൂറുൽ ഇസ്ലാം മദ്രസ്സ വൈസ് പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാസ നമസ്കാരം നാളെ രാവിലെ 9.30-ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: അലി, ഇബ്രാഹീം (ഇരുവരും കെ.എസ്.എ), ഉമ്മുകുൽസു, ഫാത്തിമ, ആസ്യ, സുഹദ. മരുമക്കൾ: അബു, ഹൈദ്രസ്, സലിം, സിദ്ധീഖ്, ഖൈറുന്നീസ, റാഫിയ....
കുണ്ടുപുഴക്കൽ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു

കുണ്ടുപുഴക്കൽ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു

LOCAL NEWS
വേങ്ങര: കുറ്റാളൂർ കരിമ്പിലി സ്വദേശി പരേതനായ കുണ്ടുപുഴക്കൽ മുഹമ്മദാജി മകൻ കെ.പി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞീച്ചി (73)നിര്യാതനായി. ഭാര്യ: ബുഷ്‌റ, മക്കൾ: ബിൻസി, ലിമിയ,ബഹ്ജ, ആശിക(സോനു ), മരുമക്കൾ റിയാസ് മഞ്ചേരി, ഫൽഹൽ നിലമ്പൂർ, ഫാസിൽ ഒളവട്ടൂർ ( ദുബായ് ) ഫെസ്ബിൻ മറ്റത്തൂർ ( കാനഡ ), സഹോദരന്മാർ പോക്കർ ഹാജി, അയ്യൂബ്, അബ്ദു, അബൂബക്കർ, ആയിഷ, സുബൈദ, ഖദീജ, സഫിയ, ഹഫ്‌സത്.ഖബറടക്കം വെള്ളി രാവിലെ 10 ന് കുറ്റാളൂർ മാതോടു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ....
ബംഗളൂരുവിൽ റോഡപകടം; വേങ്ങര സ്വദേശിയായ നാല് വയസ്സുകാരൻ മരിച്ചു

ബംഗളൂരുവിൽ റോഡപകടം; വേങ്ങര സ്വദേശിയായ നാല് വയസ്സുകാരൻ മരിച്ചു

VENGARA
ബംഗളൂരു: ബംഗളൂരുവിലുണ്ടായ ദാരുണമായ റോഡപകടത്തിൽ നാല് വയസ്സുകാരനായ മലയാളി ബാലൻ മരണപ്പെട്ടു. വേങ്ങര പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ മാതാവ് ഷഹീബയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സറി സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഈസ ആദിലിനെ മാതാവ് ഷഹീബ സ്കൂട്ടറിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ സർജാപുരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിൽ പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന് ഗുരുതരമായി പരുക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. കുഞ്ഞിന്റെ പിതാവ് ആദിൽ ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരനാണ്. അപകടത്തെ തുടർന്ന് കുട്ടിയുടെ മൃതദേഹം അത്തിബലെ ഒക...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കോളജിസ്റ്റ്‌ മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കോളജിസ്റ്റ്‌ മരണപ്പെട്ടു

Accident
വാഴക്കാട്: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കാട് നൂഞ്ഞിക്കര സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി. തെക്കേക്കണ്ടി ടി.കെ. മുഹമ്മദ് മൗലവിയുടെ മകൻ മുനവ്വിർ ടി.കെ (26) ആണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. വേങ്ങര അൽ സലാമ ആശുപത്രിയിൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുനവ്വിർ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നൂഞ്ഞിക്കര ശാഖ എം.എസ്.എഫ്, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. പാലാഴി സ്വദേശിനി സിൻഫിദയാണ് ഭാര്യ. മാതാവ്: റസിയ അരയങ്കോട്. സഹോദരങ്ങൾ: റബീഹ് ടി.കെ. (ഖത്തർ), റഹീസ് ടി.കെ. (അധ്യാപകൻ), റിസ്‌ല....
തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പന്തലിന് കാൽ നാട്ടി

തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പന്തലിന് കാൽ നാട്ടി

TIRURANGADI
പടിക്കൽ: മുപ്പത്തി മൂന്നാമത് എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിനായുള്ള പന്തൽ കാൽ നാട്ടൽ കർമം പടിക്കലിൽ വെച്ച് നടന്നു. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറയാണ് കാൽനാട്ടൽ കർമം നിർവഹിച്ചത്. ജൂൺ 13, 14 തീയതികളിലായി പടിക്കലിൽ വെച്ചാണ് ഈ വർഷത്തെ ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുന്നത്. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ ബഷീർ ഹാജി പടിക്കൽ, എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സെക്രട്ടറി പി.കെ ഹംസ മുസ്ലിയാർ പടിക്കൽ എന്നിവർ പങ്കെടുത്തു. കൂടാതെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിമുക്ക് റെയിഞ്ച് പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, റെയിഞ്ച് ഫിനാൻസ് സെക്രട്ടറി മിർഷാദ് അഹ്സനി, എസ്.എസ്.എഫ് ഡിവിഷൻ ഭാരവാഹികള...
വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു

വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു

VENGARA
വേങ്ങര: കനത്ത മഴയെ തുടർന്ന് വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പ്രധാന പാതയായ പരപ്പനങ്ങാടി - മഞ്ചേരി റോഡിലെ പാലശ്ശേരിമാട് ഇറക്കത്തിൽ സ്ഥിതി ചെയ്യുന്ന വടക്കയിൽ അബ്ദുറഹ്മാന്റെ വീടിന്റെ മതിലാണ് തകർന്നത്. മതിൽ പൂർണ്ണമായും ഇടിഞ്ഞതിനെ തുടർന്ന് വീട് വലിയ അപകടഭീഷണിയിലാണ് നിലകൊള്ളുന്നത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വീട്ടുടമയായ അബ്ദുറഹ്മാൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്....
വേങ്ങരയിൽ വീട് കേന്ദ്രീകരിച്ച് ലഹരി വില്പന; MDMA യുമായി യുവാവ് പിടിയിൽ

വേങ്ങരയിൽ വീട് കേന്ദ്രീകരിച്ച് ലഹരി വില്പന; MDMA യുമായി യുവാവ് പിടിയിൽ

VENGARA
വേങ്ങര: അത്താണിക്കലിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അത്താണിക്കലിൽ ഊരകം കീഴ്മുറി സ്വദേശി കൊഴിയീകോടൻ വീട്ടിൽ അൻവർ ഷഹദ് കരിമ്പൻ (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 22.23 ഗ്രാം എംഡിഎംഎയും 14,000 രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (ജൂൺ 8) വൈകുന്നേരമാണ് സംഭവം. അൻവർ ഷഹദിന്റെ വീട്ടിൽ നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വേങ്ങര പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗിക്കുന്നതിനുള്ള രണ്ട് ഗ്ലാസ് ട്യൂബുകൾ കണ്ടെത്തി. തുടർന്ന് പ്രതിയുടെ ദേഹപരിശോധനയിലാണ് പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. എൻ.ഡി.പി.എസ് നിയമപ്രകാരം ഗസറ്റഡ് ഓഫീസറായ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ സാന്നിധ്യത...
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം: ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ജില്ലാ കൺവെൻഷൻ

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം: ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ജില്ലാ കൺവെൻഷൻ

VENGARA
വേങ്ങര: മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കണ്ണടച്ചാൽ അത് സാമൂഹ്യ പുരോഗതിക്കും വ്യവസ്ഥിതിക്കും ക്ഷതം വരുത്തുമെന്ന് ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ) സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ. മനുഷ്യന്റെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥയിൽ അതിനെതിരെ പൊതുസമൂഹത്തെയും മനുഷ്യമനസാക്ഷിയെയും കൂട്ടിച്ചേർത്ത് പരിരക്ഷ ഉറപ്പാക്കാനുള്ള മുഖ്യ കർമ്മം ജില്ലാ കമ്മിറ്റി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേങ്ങര വ്യാപാര ഭവനിൽ നടന്ന ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (രജിസ്റ്റർ നമ്പർ ടി സി 421 / 2018) മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി മഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. നാസർ മുഖ്യപ്രഭാഷണം നടത്തി. പി.പി.എ. ബാവ, ബോസ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മേലോത്ത്, വാമന കുമാർ മഞ്ചേരി, എം.പി. വേലായുധൻ മാസ്റ്റർ, റൈഹാനത്ത് ബീവി, കബീർ കക്കാട്, എ.കെ. ഹംസ, അനിൽകുമാ...
18 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശുചിമുറി സമുച്ചയം നാടിന് സമർപ്പിച്ചു

18 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശുചിമുറി സമുച്ചയം നാടിന് സമർപ്പിച്ചു

VENGARA
വേങ്ങര: ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുള്ള മൻസൂർ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി കൺവീനർ ഇ.കെ. സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ. സഫ്രീന അഷ്‌റഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജൂസൈറ മൻസൂർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബൂ താഹിർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലൈഖ മജീദ്, വാർഡ് മെമ്പർ റൈഹാനത് ചെമ്പയിൽ, പി.ടി.എ പ്രസിഡന്റ്‌ മുനീർ എൻ.പി, എം.ടി.എ പ്രസിഡന്റ്‌ ബിന്ധ്യ കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ സുലൈമാൻ യു. സ്വാഗതവും സീനിയർ ടീച്ചർ കെ. മിനി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ നിബ്രാസ് പി.കെ, ശശീന്ദ്രൻ എം, ഷിബു കെ, നൗഷാദ് എം.കെ, അബൂബക്കർ കെ. എന്നിവർ പരിപാട...
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം; ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം; ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

TIRURANGADI
തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐയും അഞ്ച് ഗ്രേഡ് എസ്.ഐമാരും ഇല്ലാത്തതാണ് സ്റ്റേഷനെ നിലവിൽ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ താനൂരിലേക്ക് സ്ഥലംമാറിപ്പോവുകയും, അഞ്ച് ഗ്രേഡ് എസ്.ഐമാർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമായത്. ഇത്യും വലിയൊരു പരിധിയിലുള്ള സ്റ്റേഷനിലെ ക്രമസമാധാനപാലനത്തിനായി നിലവിൽ ഒരു എസ്.എച്ച്.ഒയും (ഇൻസ്പെക്ടർ) ഒരു എസ്.ഐയും മാത്രമാണുള്ളത്. പ്രതിസന്ധിക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ: വിപുലമായ അധികാരപരിധി: തിരൂരങ്ങാടി നഗരസഭ, മൂന്നിയൂർ, എ.ആർ. നഗർ ഗ്രാമപഞ്ചായത്തുകൾ, നന്നമ്പ്ര പഞ്ചായത്തിന്റെ പകുതി ഭാഗം എന്നിവ ഉൾപ്പെടുന്നതാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധി.വർദ്ധിക്കുന്ന ജോലിഭാരം: സ്...

MTN NEWS CHANNEL