
പെരുവള്ളൂർ: കാക്കത്തടം ചാത്രത്തൊടി റോഡിൽ വളപ്പിൽ ഭാഗത്തുവെച്ച് നാല് ലിറ്റർ അനധികൃത മദ്യവുമായി ഒഡീഷ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ നമ്പരപൂർ തുമ്പർല സ്വദേശി ജ്യോതിരാജ് കാച്ചിം (29) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാക്കത്തടം കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ മദ്യവിൽപന നടക്കുന്നതായി പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഓസ്കാർ പടയണി പ്രവർത്തകരായ പി.പി സൈതലവി, സൈദ് കോന്നമക്കൽ, അഷ്റഫ് ഒറുവിൽ, പി.പി അഷ്റഫ് എന്നിവർ പരപ്പനങ്ങാടി എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എക്സൈസ് സംഘം പ്രതിയെയും ഒപ്പം വിൽപനക്കായി ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ട പാഷൻ പ്രൊ ബൈക്കും മദ്യവും അളവുപാത്രങ്ങളും കസ്റ്റഡിയിലെടുത്തു. പറമ്പിൽ പീടികയിലും പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ ചില്ലറ വിൽപന നടത്തിവരികയായിരുന്നു. അനുവദനീയമായതിൽ കൂടുതൽ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് പ്രതിക്കെതിരെ കേസെടുത്തു. ലഹരി വിൽപന തടയാൻ കൃത്യസമയത്ത് ഇടപെട്ട നാട്ടുകാരെയും സാമൂഹിക പ്രവർത്തകരെയും എക്സൈസ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
