Friday, October 9News That Matters
Shadow

ആര്യാടൻ മുഹമ്മദ് അനുസ്മരണവും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വേങ്ങര: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചു. ഡി.സി.സി നിലമ്പൂരിൽ നടത്തുന്ന ജില്ലാതല അനുസ്മരണ പരിപാടിയിൽ വേങ്ങര മണ്ഡലത്തിൽ നിന്നും 150 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിക്കുകയും ഇതിനായി വാഹന സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി അംഗം പി.എ. ചെറീത് ഉദ്ഘാടനം ചെയ്തു. പി.പി. സഫീർ ബാബു, ടി.കെ. മൂസക്കുട്ടി, പി.പി. ആലിപ്പൂ, ടി.കെ. പൂച്ചിയാപ്പു, ടി.വി. റഷീദ്, സോമൻ ഗാന്ധിക്കുന്ന്, ഷീജ ചന്ദ്രൻ, സുബൈദ കാളങ്ങാടൻ, ആസിയ മുഹമ്മദ്, വി.ടി. മൊയ്തീൻ, വി.കെ. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, കെ. ഗംഗാധരൻ, മുള്ളൻ ഹംസ, സുബൈർ ബാവ തോട്ടയിൽ, യു.കെ. മുഹമ്മദ് കുട്ടി, പള്ളിയാളി സിദ്ദീഖ്, പി.പി. ഫൈസൽ, എ.കെ. നാസർ, ഇ.വി. കുഞ്ഞാപ്പു പാണ്ഡ്യകശാല, ചാത്തൻപാടൻ സൈതലവി, ഉള്ളാടൻ ബാവ, അർഷാദ് എം.ടി, ഉള്ളാടൻ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. പാറയിൽ മുഹമ്മദ്, അയ്യപ്പൻകുട്ടി ഗാന്ധിക്കുന്ന്, എ.കെ. മൊയ്തീൻ, മുള്ളൻ മുഹമ്മദ് കുട്ടി, ഇല്ലിക്കോടൻ സലാം, കല്ലൻ മൂസ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടി.വി. രാജഗോപാൽ നന്ദി പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL