
തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി.എ. സിറാജുദ്ദീനാണ് വിധി പ്രസ്താവിച്ചത്. കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലംമാവടി സ്വദേശി രജീഷി (44) നെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2018 സെപ്റ്റംബർ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറി മുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെയും 15 രേഖകളും ഹാജരാക്കി കുറ്റം തെളിയിച്ചു. അന്നത്തെ കൊടകര സബ് ഇൻസ്പെക്ടർ കെ.എസ്. സൂരജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ സുമേഷ്, ടി.എ. യൂനസ്, വി. റോയ് എന്നിവരാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ പി.കെ. ദാസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബിജു വാഴക്കാല ഹാജരായി, ലെയ്സൺ ഓഫീസർ ടി.ആർ. രജനി നടപടികൾ ഏകോപിപ്പിച്ചു. കോടതി വിധിയെ തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
