തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട ശാന്തി നഗർ ഭാഗത്തെ രൂക്ഷമായ ഓവർലോഡ് പ്രശ്നത്തിന് പരിഹാരമായി പുതിയ ട്രാൻസ്ഫോർമർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നിവേദനം നൽകി. തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി. എന്നിവരുടെ നേതൃത്വത്തിലാണ് കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. സുഭജയ്ക്ക് നിവേദനം സമർപ്പിച്ചത്. വർഷങ്ങളായി തുടരുന്ന ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ഇടയ്ക്കിടെ ട്രിപ്പ് ആകുന്നതും ഇതുമൂലം വൈദ്യുതി മുടങ്ങുന്നതും പ്രദേശത്ത് പതിവാണ്. കൂടാതെ കടുത്ത വോൾട്ടേജ് ക്ഷാമവും പ്രദേശവാസികൾ നേരിടുന്നുണ്ട്. പതിനാറുങ്ങൽ – വടക്കേ മമ്പുറം റോഡിൽ ശാന്തി നഗർ ഭാഗത്തായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ഗൗരവമായി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുനൽകി.
🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
