കോട്ടക്കൽ നഗരസഭയിലെ അത്താണിക്കൽ (വാർഡ് 7), ചീനംപത്തൂർ (വാർഡ് 21) എന്നീ വാർഡുകളിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകർക്ക് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് പി. സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ സുധീർ കോട്ടക്കൽ, ഹനീഫ എം.സി, ഹരിദാസൻ കൊടിഞ്ഞി, സുഭാഷ് പേങ്ങാട്ട്, മുസ്തഫ വില്ലൂർ, കാലൊടി ഷൗക്കത്ത്, നാസർ കൂനാരി, സുലൈമാൻ പൂക്കയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. കോട്ടക്കലിൽ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ വാർഡുകളിൽ നിന്നുള്ള ഈ കടന്നുവരവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
