വേങ്ങര: ഊരകം കുറ്റാളൂർ എം.എൽ.എ റോഡിൽ ഖലീജ് ഓഡിറ്റോറിയത്തിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ചെമ്മാട് സ്വദേശിനി കൊടപ്പനക്കൽ ജുമാനയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5:30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും, ഇതിനെത്തുടർന്ന് ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന ജുമാന റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പിന്നാലെ വന്ന കാർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും കാറും. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ചെമ്മാട് കുമ്പംകടവ് സ്വദേശി ഉസൈൻ പി.പി.ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
